കുറ്റ്യാടി: മുസ് ലിം സമുദായത്തിന് അഭിമാനകരമായ അസ്ഥിത്വം ഉണ്ടാക്കിയ പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനമെന്ന് ഹനീഫ് കായക്കൊടി. കുറ്റ്യാടി മണ്ഡലം കെ.എൻ.എം സമ്മേളനത്തിൻ്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേരള ജംഇയത്തുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി.
സമുദായത്തിൽ ജീർണതകളെ തിരിച്ചു കൊണ്ടുവരാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.നവോത്ഥാനം പ്രവാചക മാതൃക എന്ന പ്രമേയത്തിൽ തീക്കുനിയിൽ നടന്ന സമ്മേളനത്തിൻ്റെ വിവിധ സെഷനുകളിൽ പ്രമുഖർ സംസാരിച്ചു.വൈജ്ഞാനിക സമ്മേളനത്തിൽ മൊയ്തു മന്നാനി, ഡോ.മുനീർ മദനി സംസാരിച്ചു.വനിതാ സംഗമം എം.ജി, എം ജില്ലാ പ്രസിഡൻ്റ് മറിയം ടീച്ചർ ഉദ്ഘാടനം ചെയതു. കെ.പി സലീമ, സലീന അലി, ഷമീല പുളിക്കൽ, വി.പി താഹിറ, അബ്ദു സത്താർ കൂളിമാട് പ്രസംഗിച്ചു.എം.എസ് എമ്മിൻ്റെ ആഭിമുഖ്യത്തിൽ കളിമുറ്റം സംഘടിപ്പിച്ചു.ഇ കെ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു.നാസർ ഫാറൂഖി, അബ്ദുൽ ജബ്ബാർ സുല്ലമി വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ലഹരിക്കെതിരേ മോബ് ഷോ, പൾസ് പോജക്റ്റ് ലോഞ്ചിങ്ങ് എന്നിവയും സമ്മേളന ഭാഗമായി നടന്നു. സമാപന സമ്മേളനത്തിൽ ടി.പരിയയി അധ്യക്ഷത വഹിച്ചു.വി. സൂപ്പി എൻജിനീയർ, എൻ.കെ എം സകരിയ്യ, സുബൈർ ഗദ്ദാഫി, ഫാറുഖ് അഹമദ് കെ പി ,വി പി മുഹമ്മദ് സ്വാലിഹ് സംസാരിച്ചു.