പൊലീസ് ഇടപെട്ട രീതി ശരിയായില്ല: ഐ എസ് എം

Kozhikode

കോഴിക്കോട്: കഴിഞ്ഞദിവസം പെരിന്തൽമണ്ണയിൽ ഒരു മത സംഘടന നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്തുനിന്നുള്ള ഇടപെടൽ വിവാദമായിരിക്കുകയാണല്ലോ. പൊതുവേ കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനകളും നിയമങ്ങൾക്കകത്ത് നിന്ന് കൊണ്ടാണ് പ്രവർത്തിക്കുന്നത്. ആ പ്രോഗ്രാമുകളെല്ലാം ഏറെക്കുറെ 10 മണിക്ക് മുൻപ് അവസാനിപ്പിക്കാറുമുണ്ട്. വലിയ ചില പരിപാടികൾ അല്പം വൈകിയും അവസാനിക്കാറുണ്ട്. എന്നാൽ സംഘാടകരോട് സമാധാനപരമായി കാര്യങ്ങൾ അവതരിപ്പിച്ചാൽ തന്നെ മാന്യമായി അവസാനിക്കുമായിരുന്ന ഒരു വിഷയത്തെ വളരെ പ്രകോപനപരമായിട്ടാണ് പോലീസ് കൈകാര്യം ചെയ്തത്. സാമൂഹ്യവിരുദ്ധരോട് സംസാരിക്കുന്നത് പോലെയാണ് ഉത്തരവാദിത്തപ്പെട്ട സംഘടന നേതാക്കളോട് ആക്രോശിച്ചത് . വളരെ അപക്വമായിട്ടാണ് സമ്മേളന പ്രതിനിധികളോട് പെരുമാറിയത്. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇത്തരം സമീപനങ്ങൾ സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

ഗൗരവപ്പെട്ട ഈ വിഷയത്തിൽ ഉചിതമായ നടപടികൾ കൊണ്ട് വരാനും ഇത്തരം സംഭവങ്ങൾ അവർത്തിക്കാതിരിക്കാനും സർക്കാർ ഇടപെടണമെന്ന് ഷുക്കൂർ സ്വലാഹി ആവശ്യപ്പെട്ടു.