വയനാട് മാർച്ച്: അനുഭാവി സദസ്സ് നടത്തി

Wayanad

മുട്ടില്‍: വയനാടിന്റെ വികസന ആവശ്യമുയർത്തിയും കേന്ദ്ര അവഗണനയ്ക്കെതിരെയും മെയ് 18 മുതൽ 27 വരെ നടക്കുന്ന സിപിഐ (എം) വയനാട് മാർച്ചിൻ്റെ ഭാഗമായി മുട്ടിൽ എടപ്പെട്ടിയിൽ അനുഭാവി സദസ്സ് നടത്തി.

ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി പി .എം . പ്രവീൺ അധ്യക്ഷൻ ആയിരുന്നു. മുട്ടിൽ സൗത്ത് ലോക്കൽ സെക്രട്ടറി വി. വേണുഗോപാൽ , ജെയിൻ ആൻറണി , ഷീബ എന്നിവർ സംസാരിച്ചു.