കോഴിക്കോട്: എൻ ഐ ടി ക്യാമ്പസിൽ അടുത്തിടെ നടന്ന വിദ്യാർത്ഥി ആത്മഹത്യകളിൽ സമഗ്ര അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ കോഴിക്കോട് ചാത്തമംഗലം എൻ ഐ ടി ക്യാമ്പസിൽ നിരവധി വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. മാനസിക സമ്മർദ്ദവും അധികാരികളിൽ നിന്നുണ്ടാകുന്ന പീഡനവും സഹിക്കാനാവാതെയാണ് ഈ ആത്മഹത്യകളെന്ന് ആത്മഹത്യ കുറിപ്പുകളിൽ നിന്ന് വ്യക്തമായിട്ടും ഇത് തടയാൻ ഒരു നടപടിയും പോലീസിന്റെയോ എൻഐടി അധികാരികളുടെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
മുംബൈ സ്വദേശിയായ യോഗേശ്വർ നാഥിൻ്റെ മരണത്തിൻ്റെ പശ്ചാത്തലത്തിലെങ്കിലും സമഗ്രമായ അന്വേഷണവും വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കാനുള ഇടപെടലുകളും അനിവാര്യമാണ് . അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല ഇനിയും വിദ്യാർത്ഥി ആത്മഹത്യകൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽകിഫിൽ പ്രസ്താവനയിൽ അറിയിച്ചു