പാറശാല ഗ്രാമപഞ്ചായത്ത് കേരളത്തിൽ ഒന്നാമത്

Thiruvananthapuram

മിഷൻ അന്ത്യോദയ രാജ്യത്തെ മികച്ച പഞ്ചായത്തുകളെ കണ്ടെത്താൻ നടത്തിയ സർവേയിൽ പാറശാല ഗ്രാമപഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

രാജ്യത്തെ മുഴുവൻ പഞ്ചായത്തുകളിലും നടത്തിയ സർവേയിൽ 139.98 മാർക്ക്‌ നേടി ദേശീയ തലത്തിൽ 53-ാം റാങ്കിങ്ങിൽ എത്തി.

എൽ ഡി എഫ് ഭരണസമിതിയുടെ നേത്യത്വത്തിൽ ആരോഗ്യം, ശുചിത്വം, കൃഷി, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടമാണ് പഞ്ചായത്തിന് ഈ വിജയം നേടിക്കൊടുത്തത്.

2022-23 കാലഘട്ടത്തിലാണ് കേന്ദ്രസംഘം സർവേ നടത്തിയത്. ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനങ്ങളാണ് പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ മഞ്ജുസ്മിത പറഞ്ഞു.