വിസ്ഡം: അൽ ഇഹ്കാം തുടങ്ങി

Malappuram

മലപ്പുറം: വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച അൽ ഇഹ്കാം ത്രിദിന. സംസ്ഥാന ക്യാംപ് മിനി ഊട്ടിയിലെ ജാമിഅ അൽ ഹിന്ദ് ക്യാംപസിൽ ആരംഭിച്ചു.

സമകാലിക വെല്ലുവിളികൾ മനസ്സിലാക്കി സ്വത്വബോധം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ കഴിയണമെന്ന് ക്യാംപ് അഭിപ്രായപ്പെട്ടു.

മുസ്ലീം സമൂഹത്തിൻ്റെ സാമുദായികവും രാഷട്രീയവുമായ അജണ്ടകൾ ഹൈജാക്ക് ചെയ്യപ്പെടുന്നതിനെതിരെ കടുത്ത ജാഗ്രത പാലിക്കണമെന്നും ക്യാംപ് ആവശ്യപ്പെട്ടു.

കുഞ്ഞിമുഹമ്മദ് മദനി പറപ്പുർ ഉദ്ഘാടനം ചെയ്തു. ക്യാംപ് കോർഡിനേറ്റർ ഹംസ മദീനി അദ്ധ്യക്ഷത വഹിച്ചു.പി എൻ അബ്ദുൽ ലത്തീഫ് മദനി, ടി കെ അഷ്റഫ്, ഫൈസൽ മൗലവി, അബ്ദുൽ മാലിക് സലഫി, അബ്ദുൽ ലത്തീഫ് സുല്ലമി, നബീൽ രണ്ടത്താണി, നിഷാദ് സലഫി, താജുദ്ധീൻ സ്വലാഹി, ശബീബ് സ്വലാഹി,ഷമീൽ മഞ്ചേരി, ശുറൈഹ് സലഫി, മഅശൂഖ് സ്വലാഹി എന്നിവർ പ്രസംഗിച്ചു.