നടി സുബി സുരേഷ് അന്തരിച്ചു

Kerala News

തിരുവനന്തപുരം: സിനിമാ സീരിയല്‍ താരം സുബി സുരേഷ് (41) അന്തരിച്ചു. കൊച്ചി രാജഗിരി ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

സിനിമ സീരിയല്‍ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അപ്രതീക്ഷിതമായ വിടവാങ്ങലിന്റെ ഞെട്ടലിലാണ് സിനിമാ വിനോദ ലോകം. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു സുബിയുടെ അന്ത്യം. സുബി മടങ്ങുന്നത് ഒട്ടേറെ സ്വപ്നങ്ങള്‍ ബാക്കിവെച്ചാണ്.

അവതാരക എന്ന നിലയിലാണ് സുബി മലയാളി പ്രേക്ഷകര്‍ക്കിടയിലെ ശ്രദ്ധേയയാകുന്നത്. മിമിക്രി സ്‌കിറ്റുകളിലൂടെയായിരുന്നു കലാരംഗത്തേക്ക് വരുന്നത്. സിനിമാലയിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടി. കുട്ടിപ്പട്ടാളം എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് സുബിയ്ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടിയത്. സ്‌റ്റേജ് ഷോകളില്‍ നല്ല രീതിയില്‍ ഹാസ്യം കൈകാര്യം ചെയ്യുമെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അല്പം ഗൗരവക്കാരിയാണ് സുബി. അത് ജീവിത സാഹചര്യങ്ങളില്‍ നിന്നും കിട്ടിയതാണെന്ന് സുബി പറയാറുണ്ട്.

ജീവിതത്തില്‍ ഒരു ബ്രെക്കപ്പ് നേരിട്ട സുബി, തന്റെ വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകുമെന്ന് അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. ‘അറേഞ്ച് മാര്യേജിനോട് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് തന്നെ കെട്ടണം എന്നാണ് ആഗ്രഹം. അതിന് പറ്റിയ ആളെ കിട്ടാത്തത് ഒരു വിഷയമാണ്’ സുബി പറഞ്ഞിരുന്നു.

.

1 thought on “നടി സുബി സുരേഷ് അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *