കോഴിക്കോട്: ദര്‍ശനം സാംസ്‌കാരിക വേദിയുടെ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വയലാര്‍ പുരസ്‌കാര ഗ്രന്ഥങ്ങളുടെ പ്രദര്‍ശനം നടത്തുന്നു. ഇതിനായി വയലാര്‍ പുരസ്‌കാരം നേടിയ പുസ്തകത്തില്‍ സാഹിത്യകാരന്മാരെ നേരില്‍ക്കണ്ട് ഒപ്പുസ്വീകരിക്കുന്ന പരിപാടി ലോകമാതൃഭാഷ ദിനത്തില്‍ നടത്തി. സാഹിത്യ അക്കാദമിയിലും പ്രമുഖ എഴുത്തുകാരന്‍ സി രാധാകൃഷ്ണന്റെ വസതിയിലുമായാണ് പരിപാടി സംഘടിപ്പിച്ചത്.
ദര്‍ശനം സാംസ്‌കാരിക വേദിയുടെ വാര്‍ഷികാഘോഷ പ്രദര്‍ശനത്തിനായി ശേഖരിക്കുന്ന വയലാര്‍ പുരസ്‌കാര ഗ്രന്ഥങ്ങള്‍ ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോണ്‍സണ്‍, ദര്‍ശനം പ്രവര്‍ത്തകന്‍ പ്രതാപ് മൊണാലിസ, ശില്പി ഗുരുകുലം ബാബു എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. എഴുത്തുകാരന്‍ സി രാധാകൃഷ്ണന്‍ അദ്ദേഹത്തിന്റെ വയലാര്‍ പുരസ്‌കാരം നേടിയ മുമ്പേ പറക്കുന്ന പക്ഷികള്‍ കയ്യൊപ്പ് ചാര്‍ത്തി ദര്‍ശനം ഭാരവാഹികള്‍ക്ക് കൈമാറി.
ലോക മാതൃഭാഷാ ദിനത്തില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റും പ്രമുഖ കവിയുമായ കെ സച്ചിദാനന്ദന്‍ അദ്ദേഹത്തിന്റെ വയലാര്‍ പുരസ്‌കാരം നേടിയ സാക്ഷ്യങ്ങള്‍ കയ്യൊപ്പ് ചാര്‍ത്തി നല്‍കി.