കേരളത്തിൽ 65 ശതമാനം കുടുംബങ്ങളും കടക്കണിയിൽപ്പെട്ടിരിക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരം NABARD തന്നെ ഈയിടെ പുറത്തുവിടുകയുണ്ടായി. ബാങ്കുകൾക്ക് നൽകിയിട്ടുള്ള അമിതാധികാര നിയമങ്ങളും സംവിധാനങ്ങളും ഉപയോഗിച്ച് കിട്ടാക്കടത്തിന്റെ പേരിൽ ജപ്തി ചെയ്യപ്പെട്ടു തെരുവിൽ എറിയുമെന്ന
ഭീതിയിലാണ് സാധാരണക്കാർ .
മനപ്പൂർവ്വമായ വീഴ്ചകൊണ്ടല്ല ; പേമാരിയും പ്രളയവും കോവിഡ് മഹാമാരിയും നോട്ടു നിരോധനവും, തൊഴിലില്ലായ്മയും അടക്കം നിരവധി പ്രതിസന്ധികൾ കൊണ്ടാണ്
വായ്പ തിരിച്ചെടുക്കാതെ വന്നതെന്ന വസ്തുത പരിഗണിക്കുന്നതെ ഇല്ല. നീതിപീഠം ആവശ്യപ്പെട്ടിട്ടും വയനാട് മുണ്ടക്കൈയിലെ വീടും ജീവിതവും ഒലിച്ചുപോയ ഹതഭാഗ്യരുടെ കട ബാധ്യതകൾ പോലും എഴുതിത്തള്ളാൻ ബാങ്കുകളും, കേന്ദ്രസർക്കാരും, റിസർവ് ബാങ്കും തയ്യാറാകുന്നില്ല. കടക്കെണിയിലായ സാധാരണക്കാർക്കെതിരെ കർക്കശവും മനുഷ്യത്വ വിരുദ്ധവുമായ നടപടികൾ കൈക്കൊള്ളുന്നവർ 85% കിട്ടാക്കടം വരുത്തിയ അതിസമ്പന്ന കോർപ്പറേറ്റകളുടെ ലക്ഷം കോടികൾ എഴുതിത്തള്ളുകയും അവർക്ക് വേണ്ടി സംരക്ഷണ കവചങ്ങൾ കൊണ്ടുവരുകയുമാണ് ചെയ്യുന്നത്.
സർഫാസി , ആർബിട്രേഷൻ, റിക്കവറി നിയമങ്ങൾ പ്രയോഗിച്ച് നിസ്വരും നിസ്സഹായരുയുമായവരെ തെരുവിൽ തള്ളുന്നതിനെതിരെ നീണ്ട 13 വർഷമായി പ്രവർത്തിക്കുന്ന സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിൻറെ എറണാകുളം ജില്ലാ കമ്മിറ്റി 25ന് ജപ്തി വിരുദ്ധ കൺവെൻഷൻ നടത്തുകയാണ് . എറണാകുളം അച്യുതമേനോൻ ഹാളിൽ രാവിലെ 10 മണിക്ക് പ്രൊഫ. കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ C.R.നീല കണ്ഠൻ, ഏകലവ്യൻ ബോധി, അഡ്വ. തുഷാർ സാരഥി, സമദ് നെടുമ്പാശ്ശേരി, അറഫ മുത്തലിബ് , അലാ ഷഹാൻ, പി.എ. പ്രേം ബാബു, ഷാജഹാൻ അബ്ദുൽ ഖാദർ, ബോബി.ആർ, S. ഹരി, ടി.പി. പുഷ്ക്കരൻ, പ്രീത ഷാജി തുടങ്ങിയവർ അഭിവാദ്യ പ്രസംഗങ്ങൾ നടത്തും. സംസ്ഥാന ജനറൽ കൺവീനർ വി.സി. ജെന്നി അദ്ധ്യക്ഷത വഹിക്കും.
കിടപ്പാടങ്ങൾ ജപ്തി ചെയ്യരുതെന്നും, സർഫാസി എന്ന കൊലയാളി നിയമം റദ്ദാക്കണമെന്നും, ബാങ്കു വായ്പാ തട്ടിപ്പിനിരയായ കുടുംബങ്ങളുടെ ആധാരങ്ങൾ തിരികെ നൽകാമെന്ന ഉറപ്പ് സർക്കാർ പാലിക്കണമെന്നും, പലിശകൊള്ള നടത്തി കേരളത്തിലെ വീട്ടമ്മമാരെ കൊള്ള ചെയ്യുന്ന മൈക്രോ ഫൈനാൻസ് കമ്പനികളെ നിയന്ത്രിച്ച് ബദൽ വായ്പ സംവിധാനങ്ങൾ കൊണ്ടുവരണമെന്നും കൺവെൻഷൻ ആവശ്യപ്പെടും.
കേരളത്തിലെമ്പാടും അന്യായ ജപ്തി നടപടികളെ ചെറുക്കുകയും , തെരുവിലായ കുടുംബങ്ങളെ തിരികെ അവരുടെ വീടുകളിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തുകൊണ്ട് ജീവിതം വഴിമുട്ടിയ സഹോദരങ്ങളെ ചേർത്തു പിടിക്കുകയും ചെയ്യുന്ന സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിൻ്റെ കൺവെൻഷനിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
“കടക്കുടിശ്ശികയുടെ പേരിൽ കുഞ്ഞുങ്ങളെ കുടിയിറക്കുന്ന രാഷ്ട്രം എന്റേതല്ല” എന്ന് പ്രഖ്യാപിച്ചു കൊണ്ട് മെമ്മോറാണ്ടം ഇന്ത്യൻ പ്രസിഡന്റിന് സമർപ്പിക്കാനായി കുട്ടികൾ നടത്തുന്ന സംസ്ഥാന തല ഒപ്പു ശേഖരണ കാമ്പയിന്റെ സംഘാടകസമിതി രൂപീകരണവും ഈ കൺവെൻഷനിൽ വെച്ച് നടത്തും. ബന്ധപ്പെടേണ്ട നമ്പർ 9 9 4 6 4 9 1 8 4 7 , 9 1 8 8 3 2 3 8 5 8