കോഴിക്കോട്: മലബാർ ടൂറിസം കൗൺസിൽ ( എം ടി സി ) വാർഷിക ജനറൽ ബോഡി യോഗവും അവാർഡ് ദാനവും കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡണ്ട് ഇ പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിനോദ സഞ്ചാരികൾക്കായുള്ള കൂട്ടായ്മകൾ ടൂറിസം മേഖലക്ക് ഗുണം ചെയ്യാനുതകും വിധമാകണമെന്ന് അദ്ദേഹം പറഞ്ഞു. അജു ഇമാനുവൽ, കോഴിക്കോട് അഗ്രോ ഫാം ടൂറിസം (ഗ്രാമീണ ടൂറിസം) , ടി പി എം ഹാഷിർ അലി ( ടൂറിസം പ്രൊമോട്ടർ ) എന്നിവർ പുരസ്ക്കാരം ഏറ്റുവാങ്ങി.
ഹോട്ടൽ നെക്സ്റ്റാ മലബാറിക്കസിൽ നടന്ന ചടങ്ങിൽ മലബാർ ടൂറിസം കൗൺസിൽ പ്രസിഡണ്ട് സജീർ പടിക്കൽ അധ്യക്ഷത വഹിച്ചു. എം പി എം മുബഷീറിനെ യോഗം അനുസ്മരിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സജീർ പടിക്കൽ ( പ്രസിഡണ്ട് , രജീഷ് രാഘവൻ ( സെക്രട്ടറി ),
യാസർ അറഫാത്ത് ( ട്രഷറർ) ഉൾപ്പെട്ട 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു. ഗവേണിംഗ് കൗൺസിൽ ചെയർമാൻ ഹനീഫ മാർക്ക് എം.ടി.പി ടൂറിസം പ്രമോട്ടർ അവാർഡ് ടി.പി.എം. ഹാഷിറലിക്ക് സമ്മാനിച്ചു