കോഴിക്കോട് വെള്ളൂര്‍ കോടഞ്ചേരിയില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന ( 19 ) നെയാണ് വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മടപ്പള്ളി ഗവ കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.
വീട്ടില്‍ ഡാന്‍സ് പഠിക്കാനെത്തിയ കുട്ടികളാണ് സംഭവം കാണുന്നത്. രക്ഷിതാക്കള്‍ വീട്ടിന് പുറത്ത് പോയതായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.