പെരിക്കല്ലൂർ – പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് മുൻപിൽ “കൃഷ്ണപ്രഭ സൗണ്ട്സ് പുൽപ്പള്ളി ” സംഭാവനയായി നൽകിയ വേഗത നിയന്ത്രണ ബോർഡ് പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ഓഫീസർ രാംകുമാർ സി ഉദ്ഘാടനം നിർവഹിച്ചു. അപകടങ്ങൾ വർദ്ധിച്ചുവരുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം സംവിധാനങ്ങൾ വളരെ ഗുണകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ ട്രാഫിക് നിയമവശങ്ങളെക്കുറിച്ചും അദ്ദേഹം ബോധവൽക്കരണം നടത്തി. യോഗത്തിൽ പിടിഎ പ്രസിഡണ്ട് ഗിരീഷ് കുമാർ ജി ജി അധ്യക്ഷത വഹിക്കുകയും, പ്രിൻസിപ്പാൾ വി കെ വിനു രാജൻ സ്വാഗതം പറയുകയും ചെയ്തു. വാർഡ് മെമ്പർ കലേഷ് പി എസ്,ഹെഡ്മിസ്ട്രസ് ഷാന്റി ഇ കെ, റിട്ടയേഡ് എസ് ഐ സണ്ണി ജോസഫ്, രതീഷ് സി വി,രഘു എം ആർ, രാജേന്ദ്രൻ കെ എ, രാജു വി കെ,ഷിജു കൊച്ചുപുരയിൽ, ബിനിൽ പി കെ, ഷിബു പുളിമൂട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
