ഇടിയങ്ങര മദ്റസത്തുൽ ഇസ്ലാഹിൽ സി.ഐ. ഇ.ആർ പ്രവേശനോൽസവം വർണ്ണാഭമായി

Kozhikode

കോഴിക്കോട്:സി.ഐ. ഇ. ആർ മദ്റസ ബോർഡിന് കീഴിലുള്ള കോഴിക്കോട് ഇടിയങ്ങര മദ്റസത്തുൽ ഇസ്ലാഹിൽ നടന്ന പ്രവേശനോൽസവം വർണ്ണാഭമായി. പുതിയ അധ്യയന വർഷം അറിവിൻ്റെ ആദ്യാക്ഷരം നുകരാൻ എത്തിയ നവാഗതരെ അധ്യാപകരും മദ്റസ ഭാരവാഹികളും സമ്മാനങ്ങളു മധുരവും നൽകി സ്വീകരിച്ചു. ഫാറൂഖ് ആർ.യു. എ കോളേജ് പ്രിൻസിപ്പൽ പ്രഫ: സഹദ്ബ്ൻ അലി പ്രവേശനോൽസവ ചടങ്ങ് ഉദ്ഘാടനം ചെയ്തു. റഫീഖ് ഡി.വി അധ്യക്ഷത വഹിച്ചു. മദ്റസ സർഗോൽസവം, സി.ഐ. ഇ.ആർ പൊതു പരീക്ഷ എന്നിവയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ഡോ:ഫൈസ് അറക്കൽ , ബി.വി മെഹബൂബ് , സി.പി.എം കോയ, പി.ഐ. ഹിബ .നജ ഫാത്തിമ എന്നിവർ പ്രസംഗിച്ചു.