കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇടിയങ്ങര യൂസാഹിതി സമാജം പരിസ്ഥിതി ദിനാചരണം നടത്തി. സാഹിതീ നഗറിൽ പ്രസിഡന്റ് പ്രൊഫ. ഷഹദ് ബിൻ അലി വൃക്ഷ തൈ നട്ടു.

ജനറൽ സെക്രട്ടറി കെ പി സാജിദ് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചെല്ലി കൊടുത്തു. വൈസ് പ്രസിഡന്റ് പി പി സത്താർ, ട്രെഷറർ ഡി വി റഫീഖ്, സെക്രട്ടറിമാരായ കെ വി മുഹമ്മദ് ശുഹൈബ്, പി നൗഷാദലി, എസ് വി മഖ്ത്തൂൽ അഹ്മദ്, കെ വി സുൽഫിക്കർ, കെ എം റാഷിദ് അഹമ്മദ്, സി ടി സലാം,പി പി അബ്ദുള്ള കുട്ടി, എൻ ബഷീർ എന്നിവർ സംബന്ധിച്ചു.