പൊതുവിദ്യാലയങ്ങൾ നാടിന്‍റ സാംസ്കാരിക വിനിമയ ഇടങ്ങൾ: ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു. കെ അബ്ദുൽ നാസർ; മധുരിക്കുന്ന ഓർമ്മകളുമായി ചേനോത്ത് ഗവ:സ്കൂളിൽ “ഓർമ്മച്ചെപ്പ് ” സംഗമം

Kozhikode

കോഴിക്കോട്: പൊതുവിദ്യാലയങ്ങൾ ഒരു നാടിൻ്റെ സംസ്ക്കാരവും സഹിഷ്ണുതയും പ്രതിഫലിപ്പിക്കുന്ന ഇടങ്ങളാണെന്നും അതിൻ്റെ സംരക്ഷണം നാടിന് തന്നെ കരുത്താവുമെന്നും കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പാൾ ഡോ. യു. കെ അബ്ദുൽ നാസർ പ്രസ്താവിച്ചു. ചേനോത്ത് ഗവ: സ്കൂളിൽ പുതിയ കെട്ടിട സമർപ്പണത്തിൻ്റെ മുന്നോടിയായി സംഘടിപ്പിച്ച ” ഓർമ്മചെപ്പ് ” പൂർവ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്ന മൂല്യങ്ങളും തത്വങ്ങളും ഏറ്റവും കൂടുതൽ വിനിമയം ചെയ്യപ്പെടുന്നത് പൊതുവിദ്യാലയങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു . സംഘാടക സമിതി ചെയർമാൻ കെ. ശശീധരൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി.ടി അബ്ദുറഹിമാൻ , മുൻ അധ്യാപകരായ സുസരള ടീച്ചർ , പി.സദാനന്ദൻ , ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ , യുഗേഷ് കുമാർ , ടി ജനാർധനൻ , നിധീഷ് ചേനോത്ത് , ആദ്യ ബാച്ച് വിദ്യാർത്ഥികളായിരുന്ന എ മാനുക്കുട്ടൻ , എം. നാരായണൻ , വി.പി വിമല , വി പ്രഭാകരൻ സ്വാഗത സംഘം ഭാരവാഹി കളായ അപ്പുട്ടി , സി. രാജൻ , ടി. പ്രേമൻ തുടങ്ങിയവർ സംസാരിച്ചു