കൊച്ചി : വന്യമൃഗശല്യം തടയുന്നതിനായി സ്ഥാപിച്ച അനധികൃത വൈദ്യുത ഫെൻസിംഗിൽ വൈദ്യുതാഘാതമേറ്റ് ദാരുണമായി ജീവൻ നഷ്ടമായ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് തൃണമൂൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജസീലുദ്ദീന്‍ നെട്ടൂക്കുടി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളുടെ ചികില്‍ത്സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അതിനുളള അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
സംഭവത്തിൽ പ്രതികരിച്ച തൃണമൂൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജസീലുദ്ദീൻ നെട്ടൂക്കുടി ഈ മരണം ഭരണകൂടത്തിന്റെ ഗുരുതരമായ അനാസ്ഥയുടെ പ്രതിഫലനമാണെന്ന് കുറ്റപ്പെടുത്തി. ഭീഷിണിയിലല്ല സുരക്ഷയിലായിരിക്കണം ജനങ്ങൾ ജീവിക്കേണ്ടത്. ഇതുപോലെയുള്ള സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാന്‍ സർക്കാര്‍ അടിയന്തരമായ നടപടി സ്വീകരിക്കണം.
വന്യമൃഗശല്യം ഒരു വലിയ പ്രശ്‌നമായി നിലനിൽക്കുമ്പോഴും അതിന്റെ പേരിൽ അനധികൃതമായി മനുഷ്യജീവിതം തന്നെ ഭീഷണിയിലാക്കുന്ന രീതിയിൽ നടപടികൾ സ്വീകരിക്കപ്പെടുന്നത് ഭയാനകമാണ്. കർഷകരേയും ഗ്രാമീണരേയും സർക്കാർ അടിമുടി ഉപേക്ഷിച്ചിരിക്കുന്നു. ഇപ്പോൾ വിദ്യാര്‍ഥിയുടെ ജീവനാണ് നഷ്ടമായത്. ഇതിനെ യാതൊരു വിധേനയും ന്യായീകരിക്കാനാവില്ല. അപകടത്തിനു ഉത്തരവാദികളായവർക്ക് എതിരെ എത്രയും പെട്ടന്ന് നിയമനടപടി ഉറപ്പാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.