കല്പറ്റ: വയനാട് ജില്ലാ കോമേഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ (ആക്ട് )ആഭിമുഖ്യത്തിൽ മാനന്തവാടി സ്കൗട്ട് ഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന അനുമോദന യോഗത്തിൽ വയനാട് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും ഹയർസെക്കൻഡറി കൊമേഴ്സ് വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ആക്ട് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഇസ്മയിൽ അധ്യക്ഷത വഹിച്ച ചടങ്ങ് ഹയർസെക്കൻഡറി ജില്ലാ കോർഡിനേറ്റർ ഷിവി. എം കെ ഉദ്ഘാടനം ചെയ്തു.


പിസി തോമസ്, കെഎൻ.ഇന്ദ്രൻ, അജിത് കാന്തി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വയനാട് ജില്ലയിൽ കൊമേഴ്സ് ഗ്രൂപ്പിൽ ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കിയ ഫോബിൻ ജെയിംസിനെ ക്യാഷ് അവാർഡും ഉപഹാരവും നൽകി ആദരിച്ചു. തുടർന്ന് മറ്റു വിദ്യാർത്ഥികൾക്കും ഉപഹാരങ്ങൾ നൽകി. ആക്ട് ജില്ലാ സെക്രട്ടറി അജീഷ് ജോസഫ് സ്വാഗതവും ട്രഷറർ ബിയ ബേബി നന്ദിയും പറഞ്ഞു.
ചടങ്കിൽ ജില്ലയിലെ 106 വിദ്യാർത്ഥികളെയാണ് ഉപഹാരങ്ങൾ നൽകി ആദരിച്ചത്.