അൽ ഫുർഖാൻ മോറൽ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

Wayanad

സുൽത്താൻ ബത്തേരി: അൽ ഫുർഖാൻ മോറൽ സ്കൂളിലെ പ്രവേശനോത്സവം കേരള അക്കാദമി ഓഫ് എൻജിനീയറിംഗ് ക്യാമ്പസിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. അൽ ഫുർഖാൻ ചെയർമാൻ ഇല്യാസ് ചൂര്യൻ അധ്യക്ഷനായിരുന്നു. CIER ജില്ലാ പ്രതിനിധി സഹൽ മുട്ടിൽ ആമുഖഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ സത്താർ, തണൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധി സിദ്ദീഖ് പി.വി , ഐഎസ്എം സെക്രട്ടറി അബു താഹിർ, എന്നിവർ സംസാരിച്ചു . CIER സംസ്ഥാനതല പ്രതിഭ അവാർഡ് ജേതാവ്, പൊതു പരീക്ഷ വിജയികൾ ,ജൂൺ 5 പരിസ്ഥിതി ദിനപരിപാടിയിൽ പങ്കാളിയായവർ, എന്നിവർക്ക് അനുമോദനം നൽകി .രണ്ടാം ശനി ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ നടക്കുന്നത്.