കേണിച്ചിറ : സുൽത്താൻബത്തേരി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വായനാ പക്ഷാചരണത്തിന്റെ താലൂക്ക് തല ഉദ്ഘാടനം കേണിച്ചിറ യുവപ്രതിഭ ലൈബ്രറിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി. ബി സുരേഷ് നിർവഹിച്ചു. താലൂക്ക് കൗൺസിൽ പ്രസിഡണ്ട് ടി .എം നളരാജൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ഷാജി പുൽപ്പള്ളി വായനാദിന സന്ദേശം നൽകി . താലൂക്ക് സെക്രട്ടറി വി. എൻ ഷാജി പി .എൻ പണിക്കർ അനുസ്മരണം നടത്തി. കവി പി കെ സത്താർ ,എം . എൻ ദിവാകരൻ , സന്തോഷ് എം .ജി , പി.ടി പ്രകാശൻ, എൻ .പി വേണുഗോപാൽ എന്നിവർ സംസാരിച്ചു .
