കല്പറ്റ: നീതി നിഷേധങ്ങളില്‍ നിശബ്ദരാവില്ല വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ച്ചയില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തി തൃശ്ശൂരില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നവരുടെ യാത്രയുടെ ഫ്‌ലാഗ് ഓഫ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഡിന്റോ ജോസ് നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഹര്‍ഷല്‍ കോന്നാടന്‍, അര്‍ജുന്‍ ദാസ്, മുഹമ്മദ് ഫെബിന്‍, അമല്‍ മണിയന്‍കോട്, ശ്രീജിത്ത്, ഷമീര്‍ പെരുന്തട്ട, ഫാത്തിമ സുഹറ, രാജേഷ് പെരുന്തട്ട തുടങ്ങിയവര്‍ നേതൃത്വം നല്‍കി.