പാലാ: ഫാക്ടറി തൊഴിലാളികള്‍ക്കും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും മനേജ്‌മെന്റ് സ്റ്റാഫുകള്‍ക്കുമായി കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് സംഘടിപ്പിച്ച ഏകദിന ആരോഗ്യ സുരക്ഷിതത്വ ശില്പശാല മാണി സി കാപ്പന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് കൊല്ലം മേഖല ജോയിന്റ് ഡയറക്ടര്‍ അനില്‍ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ലാലിച്ചന്‍ ജോര്‍ജ്, ബാബു കെ ജോര്‍ജ്, ഫിലിപ്പ് ജോസഫ്, ജോസുകുട്ടി പൂവേലില്‍, ശ്രീനിവാസന്‍ പിള്ള, സന്തോഷ് കുമാര്‍, ജിജു പി എന്നിവര്‍ പ്രസംഗിച്ചു.
തൊഴില്‍ശാലകളിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് സജിത്ത് എസ് എസ്, തൊഴില്‍ ശാലകളിലെ ആരോഗ്യകരമായ അന്തരീക്ഷവും പ്രഥമ ശുശ്രൂഷയും എന്ന വിഷയത്തെക്കുറിച്ച് ഡോ ഒ കെ രാമുവും ക്ലാസുകളെടുത്തു.