മലബാറിലെ തെയ്യത്തിന്‍റെ പശ്ചാത്തലത്തിലുള്ള പ്രണയാവിഷ്‌കാര ചിത്രമായ തിറയാട്ടത്തിന്‍റെ ഫസ്റ്റ് പോസ്റ്റര്‍ പുറത്തിറങ്ങി

Cinema

കൊച്ചി: കണ്ണകി, അശ്വാരൂഢന്‍, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സജീവ് കിളികുളം സംവിധാനം ചെയ്യുന്ന സിനിമയാണ് തിറയാട്ടം. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് സജീവ് തന്നെയാണ്. കൗസ്തുഭം, ഹോം ഗാര്‍ഡ്, പ്രേമിക എന്നീ ചിത്രങ്ങള്‍ സംവിധാനം നിര്‍വഹിച്ചതിന് ശേഷമാണ് സജീവ് കിളികുളം തിറയാട്ടം സംവിധാനം ചെയ്യുന്നത്. ചിത്രങ്ങളിലെ ഗാനങ്ങളുടെ രചനയും സംഗീതവും സജീവ് തന്നെ നിര്‍വഹിച്ചിരിക്കുന്നു. എ ആര്‍ മെയിന്‍ ലാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി എ ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

താള മേളങ്ങളുടെ പശ്ചാത്തലത്തില്‍ താള പിഴകളുടെ കഥ പറയുന്ന ചിത്രത്തില്‍ അനാഥത്വത്തിന്റെ വിഹ്വലതകള്‍, പ്രണയം, ദാരിദ്ര്യം, രതി, ജീവിതകാമനകള്‍ എല്ലാം വരച്ചു കാട്ടുന്നു. ജിജോ ഗോപിയുടെ നായകവേഷം അതി സങ്കീര്‍ണ്ണമായ, മാനങ്ങളിലൂടെയാണ് ഫ്രെയിമില്‍ പകര്‍ത്തപ്പെടുന്നത്. നവരസങ്ങളും കയറി മറയുന്ന മുഖത്ത് പ്രണയത്തിന്റെ താമരപ്പൂക്കളും, ഉച്ച സൂര്യന്റെ താപവും താളത്മകമായി മിന്നി മറയുന്നു.ജിജോ ഗോപി, ടോജോ ഉപ്പുതറ, അനഘ, ശ്രീലക്ഷ്മി അരവിന്താക്ഷന്‍,നാദം മുരളി,തായാട്ട് രാജേന്ദ്രന്‍,സുരേഷ് അരങ്ങ്, മുരളി, ദീപക് ധര്‍മ്മടം, ബക്കാടി ബാബു, സജിത്ത് ഇന്ദ്രനീലം, രവി ചീരാറ്റ, ശിവദാസന്‍ മട്ടന്നൂര്‍, അജിത് പിണറായി, കൃഷ്ണ, ഗീത, ഐശ്വര്യ, സുല്‍ഫിയ എന്നീ പുതുമുഖങ്ങളാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

ഡി ഒ പി കൈകാര്യം ചെയ്തിരിക്കുന്നത് പ്രശാന്ത് മാധവ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രമോദ് പയ്യോളി, അസോസിയേറ്റ് ക്യാമറമാന്‍ അജിത്ത് മൈത്രയന്‍. എഡിറ്റര്‍ രതീഷ് രാജ്. കോസ്റ്റും വാസു വാണിയംകുളം, സുരേഷ് അരങ്ങ്.ചമയം ധര്‍മ്മന്‍ പാമ്പാടി, പ്രജി.ആര്‍ട്ട് വിനീഷ് കൂത്തുപറമ്പ്. മഴ മുകില്‍ മാല ചാര്‍ത്തി എന്ന ഗാനം എഴുതിയിരിക്കുന്നത് നിതിന്‍ കെ ചെറിയാനാണ്. ഈ ഗാനത്തിന്റെ സംഗീതവും ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും എബിന്‍ പള്ളിച്ചല്‍ നിര്‍വഹിച്ചിരിക്കുന്നു. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് മധുബാലകൃഷ്ണന്‍, റീജ, നിത്യ മാമന്‍, രേണു ചന്ദ്ര, മിഥില തുടങ്ങിയവരാണ്. കൊറിയോ ഗ്രാഫി അസ്‌നേഷ്. ഓര്‍ക്കസ്‌ട്രേഷന്‍ കമറുദ്ദീന്‍ കീച്ചേരി. പി ആര്‍ ഒ എം കെ ഷെജിന്‍.

Leave a Reply

Your email address will not be published. Required fields are marked *