തളിപ്പറമ്പ : കേരളത്തിലെ വിവിധ സെൻററുകളിൽ നടന്ന ഐ.എസ്.എം. ഖുർആൻ ഹദീസ് ലേണിംഗ് സ്കൂൾ – QHLS വാർഷിക പരീക്ഷയിൽ ആയിരക്കണക്കിന് പഠിതാക്കൾ പരീക്ഷ എഴുതി.

വിശുദ്ധ ഖുർആനിലെ സൂറ: അൻബിയാആയിരുന്നു ഒന്നാം ഘട്ട സിലബസ്. തളിപ്പറമ്പ തൗഹീദ് മസ്ജിദിൽ നടന്ന പരീക്ഷക്ക് എം.പി.നിസാമുദ്ദീൻ, ജാബിർ കൂവൻ എന്നിവർ നേതൃത്വം നൽകി. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പങ്കാളികളായി.