തളിപ്പറമ്പ: മോദി സര്ക്കാറിന്റെ ഭരണകൂട ഭീകരതയില്‍ പ്രതിഷേധിച്ചും രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റി ഹെഡ് പോസ്റ്റാഫീസിലേക്ക് മാര്‍ച്ച് നടത്തി. തളിപ്പറമ്പ കോണ്‍ഗ്രസ് മന്ദിരത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് കെ മധു, ഒ വി ശോഭന, ഡോ. രമാദേവി, കുഞ്ഞമ്മ തോമസ്, കെ പി ആദം കൂട്ടി, കെ വി പ്രേമരാജന്‍, കെ ബി സൈമണ്‍ നേതൃത്വം നല്‍കി.
മാര്‍ച്ച് ഡി സി സി ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍ ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി എ തളിപ്പറമ്പ ബ്ലോക്ക് പ്രസിഡന്റ് പി സുഖദേവന്‍ അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ രാമകൃഷ്ണന്‍, തളിപ്പറമ്പ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം വി രവീന്ദ്രന്‍, പി ടി പി മുസ്തഫ, ഇ വിജയന്‍, പി ജെ മാത്യു, യു നാരായണന്‍, എം കെ കാഞ്ചനകുമാരി, പി കൃഷ്ണന്‍, ടി വി ശ്രീധരന്‍ പ്രസംഗിച്ചു.