നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
താമരശ്ശേരി: വേങ്ങാതറമ്മല്‍ കുടുംബാംഗങ്ങളുടെ സംഗമം ജനുവരി 26ന് വ്യാഴാഴ്ച്ച രാവിലെ ഒന്‍പത് മുതല്‍ താമരശ്ശേരി അണ്ടോണ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജില്ലക്കകത്തും പുറത്തുമായി വ്യാപിച്ച് കിടക്കുന്ന കുഞ്ഞസ്സന്‍ ബിയ്യതിയ്യ കുടുംബ പരമ്പരയില്‍പ്പെട്ട നാല് തലമുറകളിലുള്ള രണ്ടായിരം കുടുംബങ്ങളാണ് സംഗമത്തില്‍ ഒത്തുചേരുന്നത്. ഉദ്ഘാടന സമ്മേളനം, അനുമോദനം, ആദരിക്കല്‍, ക്ലാസ്, പരിചയപ്പെടല്‍, കലാപരിപാടികള്‍ എന്നിവ നടക്കും.
രാവിലെ ആറിന് ഖബര്‍ സിയാറത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുക. എട്ട് മണിക്ക് ദേശീയ പതാക ഉയര്‍ത്തും. ഒന്‍പത് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനവും ആദരിക്കല്‍ ചടങ്ങും ചെറിയ മുഹമ്മദ് ഹൈതമി ഉദ്ഘാടനം ചെയ്യും. മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസ എളേറ്റില്‍ മുഖ്യപ്രഭാഷണം നടത്തും. കുടുംബത്തിലെ 70 വയസ്സ് കഴിഞ്ഞ 25 മുതിര്‍ന്ന അംഗങ്ങളെ ആദരിക്കുകയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികളെ അനുമോദിക്കുകയും ചെയ്യും.
കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ എ പി മജീദ്, താമരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം സി പി റംല ഖാദര്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവര്‍ സംബന്ധിക്കും. വി ടി അബ്ദുല്‍ കരീം സഖാഫി കുടുംബ പരിചയം നടത്തും. പഠന ക്ലാസിന് ഫാറൂഖ് ട്രെയിനിംങ് കോളേജ് അസി. പ്രഫസര്‍ കെ എം ഷെരീഫ് നേതൃത്വം നല്‍കും.
തുടര്‍ന്ന് മജീദ മടവൂരിന്റെ നേതൃത്വത്തില്‍ മാജിക് ഷോ നടക്കും. കലാപരിപാടികളും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ രക്ഷാധികാരി വി ടി ഹൈദറലി മാസ്റ്റര്‍, സ്വാഗതസംഘം ചെയര്‍മാന്‍ വി ടി അബ്ദുല്‍ കരിം സഖാഫി, വി ടി അബ്ദുറഹിമാന്‍, അഷ്‌റഫ് വാവാട്, എന്‍ കെ അബ്ദുറഹിമാന്‍, വി ടി അഹമ്മദ് കുട്ടി, വി ടി അബ്ദുറസാഖ് എന്നിവര്‍ പങ്കെടുത്തു.
I do not even understand how I ended up here, but I assumed this publish used to be great