കോഴിക്കോട്: ഫറോക്ക് വായനക്കൂട്ടം 14-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള അബ്ദുറഹ്മാന്‍ പുറ്റേക്കാട് കവിതാ അവാര്‍ഡ് മാധ്യമം സീനിയര്‍ സബ് എഡിറ്റര്‍ കെ എം റഷീദിന്. നിഴലിനെ ഓടിക്കുന്ന വിദ്യ എന്ന സമാഹാരത്തിനാണ് പുരസ്‌കാരം. ചെറുവണ്ണര്‍ എം മാധവി ടീച്ചര്‍ അനുഭവക്കുറിപ്പ് അവാര്‍ഡിന് കെ ആര്‍ രാജേഷ് ആലപ്പുഴയും അര്‍ഹനായി. അവാര്‍ഡ് തുകയും പ്രശസ്തിപത്രവും, ഫലകവും ജനുവരി 26ന് ഫറോക്ക് വ്യാപാരഭവനില്‍ നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ കവി വീരാന്‍ കുട്ടി സമ്മാനിക്കും.
കോട്ടയം നാഷനല്‍ ബുക്സ്റ്റാള്‍ ആണ് കവിതാ സമാഹാരം പ്രസിദ്ധീകരിച്ചത്. കോഴിക്കോട് താമരശേരി സ്വദേശിയായ കെ എം റഷീദിന് കവിതക്ക് ലെനിന്‍ ഇറാനി പ്രത്യേക പുരസ്‌കാരം, കെ എന്‍ എം സംസ്ഥാന അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കഥയരങ്ങ്, കവിയരങ്ങ്, കലാകാരന്മാരെ അനുമോദിയ്ക്കല്‍ തുടങ്ങിയ പരിപാടികള്‍ വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുമെന്ന് ഫറോക്ക് വായനക്കൂട്ടം ജനറല്‍ സെക്രട്ടറി വിജയകുമാര്‍ പൂതേരി അറിയിച്ചു.