കാമ്പസ് കോമ്പസും അവാർഡ് ദാനവും നടത്തി

Kozhikode

കോഴിക്കോട്: എം.ജി.എം. സ്റ്റുഡൻസ് വിംഗ് കോഴിക്കോട് സിറ്റി മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥിനികൾക്കായി കാമ്പസ് കോമ്പസ് പരിപാടി സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനവും പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ. സി. ശോഭിത നിർവ്വഹിച്ചു. ചടങ്ങിൽ പ്രസിഡൻ്റ് നുസ ഫസൽ ആധ്യക്ഷത വഹിച്ചു.

നബീല കുനിയിൽ, ഷിബിൻ പുളിക്കൽ എന്നിവർ ക്ലാസുകൾ നയിച്ചു. ഫരിസ്ത ഒ, റസീൻ അലി, ആയിഷ നൂറ, നൈഫ നഷാദ് എന്നിവർ പ്രസംഗിച്ചു.