കോഴിക്കോട്:- യുദ്ധത്തിനെതിരെ, ലോകസമാധാനത്തിനായി എന്ന മുദ്രാവാക്യമുയര്‍ത്തി എ ഐ ടി യു സി നേതൃത്വത്തിൽ തൊഴിലാളികൾ കോഴിക്കോട് ടൗണിൽ യുദ്ധവിരുദ്ധ റാലി നടത്തി.
ഇൻഡോർ സ്റ്റേഡിയത്തിന് മുന്നില്‍ നിന്നാരംഭിച്ച റാലി പാളയത്ത് സമാപിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ഇസ്രായേലിൻ്റെ
ഇറാൻ
ആക്രമണം ഡൊണാൾഡ് ട്രംപിന്റെ പിന്തുണയോടെയുള്ള നാടകമാണെ
ന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിഷയത്തില്‍ നാണെകെട്ട നിഷ്പക്ഷതാണ് ഇന്ത്യ സ്വീകരിക്കുന്നത്. യുഎന്നില്‍ ഫലസ്തീന് അനുകൂലമായി വോട്ട് ചെയ്യാന്‍ പോലും ബി.ജെ. പി സർക്കാർ തയ്യാറായില്ലന്നും ബിനോയ് വിശ്വം പറഞ്ഞു.
എ ഐ ടി യു സി സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, ദേശീയ സെക്രട്ടറി ആർ.പ്രസാദ്,
സംസ്ഥാന ഭാരവാഹികളായ സി.പി.മുരളി, പി.സുബ്രമണ്യൻ,
പി.കെ മൂർത്തി, കെ.വി.കൃഷ്ണൻ, താവം ബാലകൃഷ്ണൻ, കെ.മല്ലിക, പി.വി സത്യനേശൻ, കെ.ജി.ശിവാനന്ദൻ, അഡ്വ .ഗോവിന്ദൻ പള്ളി കാപ്പിൽ, അഡ്വ ആർ. സജിലാൽ, എലിസബത്ത് അസീസി, പി.കെ. നാസർ തുടങ്ങിയവര്‍
നേതൃത്വം നല്കി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
