കോഴിക്കോട് : ദർശനം ഗ്രന്ഥശാലയിൽ കഴിഞ്ഞ ഒരു വർഷമായി തുടർച്ചയായി നടന്നു വരുന്ന യോഗ പരിശീലനത്തിന് നേതൃത്വം നല്കുന്ന ഇരിങ്ങാടൻ പള്ളി ശാന്തി യോഗയുടെ ഡയറക്ടർ യോഗാചാര്യൻ ജിനീഷിനെ അനുമോദിച്ചു. നഗരത്തിലെ എല്ലാ യോഗ മെഗാ പരിപാടികളിലും പങ്കാളികളാകാൻ പരിശീലനം പൂർത്തിയാക്കിയ 20 അംഗ ടീം അംഗങ്ങൾ പരിപാടിയിൽ സംബന്ധിച്ചു. യോഗാചാര്യൻ ജിനീഷിനെ ദർശനം രക്ഷാധികാരി എം.എ. ജോൺസൺ പൊന്നാട ചാർത്തി. സെക്രട്ടറി ടി.കെ. സുനിൽകുമാർ, നിർവ്വാഹക സമിതി അംഗങ്ങളായ കെ.സതീശൻ, കെ.എം. ശ്രീനിവാസൻ, മിനി ജോസഫ്, പ്രസന്നനമ്പ്യാർ,ജിഷി സുനിൽകുമാർ എന്നിവർ ആശംസ നേർന്നു. വൈസ് പ്രസിഡൻ്റ് പി.ടി. സന്തോഷ് കുമാർ അധ്യക്ഷനായി. ജിനീഷ് മാസ്റ്റർ അന്താരാഷ്ട്ര യോഗ ദിന സന്ദേശം നല്കി.
