പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം: സിനിമ -സീരിയൽ- മീഡിയാ അവാർഡുകൾ പ്രഖ്യാപിച്ചു

Thiruvananthapuram

തിരുവനന്തപുരം: മലയാളം ഹൃദയത്തിലേറ്റിയ ചലച്ചിത്ര, നാടക, ലളിതഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത ഗാന രചയിതാവും കവിയുമായ പൂവച്ചൽ ഖാദറിന്റെ സ്മരണാർത്ഥം കലാ – സാംസ്കാരിക – ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം
അദ്ദേഹത്തിന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും സിനിമാ സീരിയൽ മാധ്യമ രംഗത്ത് മികവാർന്ന പ്രവർത്തനം നടത്തുന്ന പ്രതിഭകളായ വ്യക്തത്വങ്ങൾക്ക് പുരസ്ക്കാരമാണ് പൂവച്ചൽ ഖാദർ ഫിലിം – ടെലിവിഷൻ

  • മീഡിയാ അവാർഡ്.

ഈ വർഷത്തെ പൂവച്ചൽ ഖാദർ ഫിലിം – സീരിയൽ – മീഡിയ അവാർഡുകൾ ജൂൺ 21 ശനിയാഴ്ച വൈകുന്നേരം 6.30ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ച് സമ്മാനിക്കും.

സംഘാടക സമിതി ചെയർമാൻ അഡ്വ.ഐ .ബി.സതീഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പുരസ്ക്കാര വിതരണ സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം നിർവ്വഹിക്കും. അടൂർ ഗോപാല കൃഷ്ണൻ, ഡോ.ജോർജ്ജ് ഓണക്കൂർ, എം.എൽ.എ മാരായ വി.ശശി, വി.കെ.പ്രശാന്ത്, എം.വിൻസെന്റ്, അഡ്വ.ജി.സ്റ്റീഫൻ, കവി മുരുകൻ കാട്ടാക്കട തുടങ്ങിയവർ പുരസ്ക്കാര സമർപ്പണം നിർവ്വഹിക്കും. പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം പ്രസിഡന്റ് പൂവച്ചൽ സുധീർ സ്വാഗതം ആശംസിക്കും.

2025 ലെ പൂവച്ചൽ ഖാദർ പുരസ്ക്കാര
ജേതാക്കൾ
ടി.വി.ചന്ദ്രൻ (സിനിമാ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം) ഡോ.എം. ആർ.തമ്പാൻ (സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള അവാർഡ്) , നിർമ്മാതാവ് എം.രഞ്ജിത്ത് (ചലച്ചിത്ര പ്രതിഭാ പുരസ്ക്കാരം),
കലവൂർ രവികുമാർ (ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം), ജോണി ലൂക്കോസ് (മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം),

സിനിമാ വിഭാഗത്തിലെ പുരസ്കാരങ്ങൾ:
മികച്ച ചിത്രം :
തുടരും, മികച്ച സംവിധായകൻ വിനീഷ് വിശ്വനാഥ് (ചിത്രം : സ്താനാർത്തി ശ്രീകുട്ടൻ),
മികച്ച നടൻ: സുരാജ് വെഞ്ഞാറമൂട് (മുറ,ഇ.ഡി, പടക്കളം), മികച്ച നടി മാലാ പാർവ്വതി സിനിമ : മുറ,
മികച്ച സ്വഭാവനടൻ – സുധീർ കരമന സിനിമ : ഇ.ഡി, മികച്ച സഹനടൻ – മനോജ് കെ.യു (മച്ചാന്റെ മാലാഖ) സഹനടി: അംബിക മോഹൻ (തങ്കമണി, സ്വർഗ്ഗത്തിലെ കട്ടുറുമ്പ്) പ്രത്യേക ജൂറി പുരസ്ക്കാരം കലാഭവൻ നവാസ് (ഇഴ), ആനന്ദ് മൻമഥൻ (പൊൻമാൻ), യൂത്ത് ഐക്കൺ : ശരത് അപ്പാനി , മികച്ച ഗാനരചയിതാവ്: സന്തോഷ് വർമ്മ (ആനന്ദ് ശ്രീബാല, ചിത്തിനി), മികച്ച സംഗീത സംവിധായകൻ: റോണി റാഫേൽ (കേക്ക് സ്റ്റോറി), മികച്ച ഗായകൻ: കാവാലം ശ്രീകുമാർ,മികച്ച ഗായിക: നവ്യാരാജേന്ദ്രൻ,
മികച്ച പ്രൊഡക്ഷൻ കൺട്രോളർ: ജിത്ത് പിരപ്പൻകോട്, മികച്ച നവാഗത സംവിധായകൻ: അഖിൽ കാവുങ്ങൽ (ദാസേട്ടന്റെ സൈക്കിൾ),
മികച്ച കഥാകൃത്ത്: കെ.എൻ.ശിവൻകുട്ടൻ (സ്വർഗ്ഗത്തിലെ കട്ടുറുമ്പ്) ട്രാൻസ്ജെന്റർ നായിക: നാദിറ മെഹ്റിൻ (മരണ മാസ്സ് ) എന്നിവർക്കാണ്

സീരിയൽ വിഭാഗം പുരസ്കാരങ്ങൾ:
മികച്ച സീരിയൽ സ്നേഹപൂർവ്വം ശ്യാമ,
സംവിധായകൻ: മോഹൻ കുപ്ലേരി, മികച്ച നടൻ: വിവേക് ഗോപൻ, മികച്ച നടി: ശ്രീലക്ഷ്മി, സ്വഭാവ നടൻ: കെ.പി.എ.സി. സജീവ്, സ്വഭാവനടി: ആൻമരിയ, മികച്ച പ്രതിനായകൻ: ഫാസിൽ റിഹാൻ, മികച്ച പ്രതി നായിക : സയന കൃഷ്ണ,
തിരക്കഥ,സംഭാഷണം: പ്രേം നാഗർ (പൂക്കാലം) നായിക പ്രത്യേക ജൂറി പുരസ്ക്കാരം ഹരിത.ജി.നായർ,
പയ്യന്നൂർ മുരളി,
മികച്ച താരജോഡികൾ : പ്രയാൺ വിഷ്ണു – സുസ്മിത (സുഖമോദേവി), ട്രാൻസ്ജന്റർ നായിക അമയ പ്രസാദ്, കലാ സംവിധായകൻ : മനോജ് മാവേലിക്കര,ക്യാമറാമാൻ: വിപിൻ പുതിയങ്കം (സൂപ്പർ കൺമണി), കോമഡി സീരിയൽ ഡയറക്ടർ രാജേഷ് തലച്ചിറ (അളിയൻസ്), പ്രൊഡക്ഷൻ കൺട്രോളർ: അബി സോപാനം, ഹാസ്യനടി: സൗമ്യഭാഗ്യൻ പിള്ള, ദൃശ്യ മാധ്യമ വിഭാഗം
മികച്ച വാർത്ത അവതാരകൻ: കെ.ആർ. ഗോപികൃഷ്ണൻ (24ന്യൂസ്), വാർത്താ അവതാരക : ആര്യാ പി നായർ (മാതൃഭൂമി ന്യൂസ്)
മികച്ച റിപ്പോർട്ടർ: ആർ.അനന്ദകൃഷ്ണൻ (മാതൃഭൂമി ന്യൂസ്)
മികച്ചവനിതാ റിപ്പോർട്ടർ ലേബി സജീന്ദ്രൻ (റിപ്പോർട്ടർ) , സാമൂഹിക പ്രതിബദ്ധതയുള്ള റിപ്പോർട്ടർ: രാജ് കുമാർ.എസ്. (കൈരളി),
ക്യാമറാമാൻ: സനോഷ് എസ്.എ (മീഡിയ വൺ)
ടിവി,പ്രോഗ്രാം അവതാരക: കെ.എസ് അശ്വതി (ന്യൂസ് 18 )
സ്പെഷ്യൽ റിപ്പോർട്ടർ: വിനീഷ് വി (ജനം), പൊളിറ്റിക്കൽ സറ്റയർ അവതാരിക: ശ്രീനിത കൃഷ്ണൻ (24 ന്യൂസ്),
നവാഗത റിപ്പോർട്ടർ മീരാ മനോഹരൻ (ന്യൂസ് മലയാളം 24×7) , വാർത്താ അവതാരക ട്രാൻസ്ജെന്റർ: സ്വീറ്റി ബെർണാഡ് (ജീവൻ) ,
കറന്റ് അഫേഴ്സ് പ്രോഗ്രാം: കലികാലം 24 ന്യൂസ്, കൊമേഡിയൻസ് പെയർ: സുധീഷ് പുനലൂർ & ബിജു വർഗ്ഗീസ്,
റിയാലിറ്റിഷോ-സ്മാർട്ട് ഷോ (ഫ്ളവേഴ്സ് ടിവി സംവിധാനം:രജീഷ് സുഗുണൻ)
മാധ്യമ വിഭാഗം പുരസ്കാരങ്ങൾ:
എസ്.വി.രാജേഷ്, എസ്. ശ്രീകേഷ്, വൈഷ്ണവ് ബാബു.എൻ.ബി, എം.റഫീക്ക് , ബിജു ചന്ദ്രശേഖർ, ഫിർദൗസ് കായൽപ്പുറം, ജി.അരുൺ, ശിവാ കൈലാസ് എന്നിവർക്കും സമ്മാനിക്കും