വേള്‍ഡ് ഫൂട്ട് വോളിയ്ക്ക് തുടക്കമായി

Sports

കോഴിക്കോട്: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന 25 മത് വേള്‍ഡ് ഫൂട്ട് വോളി ചാംപ്യന്‍ഷിപ്പിന് കോഴിക്കോട് ബീച്ചില്‍ തുടക്കമായി. അതിഥേയരായ ഇന്ത്യയില്‍ നിന്നടക്കമുള്ള പന്ത്രണ്ടോളം രാജ്യങ്ങളാണ് മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ചാംപ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടുന്നത്. മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ചാംപ്യന്‍ഷിപ്പ് ഓര്‍ഗ നൈസിംഗ് സെക്രട്ടറി ഏ കെ മുഹമ്മദ് അശ്‌റഫ് റിപ്പോര്‍ട്ടവതരിപ്പിച്ചു. ഏ ഡി എം സി മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു.

ഫുട് വോളി വേള്‍ഡ് വൈഡ് സെക്രട്ടറി ജനറല്‍ അഫ്ഗാന്‍ അംദ്‌ജേജ് ഹജി(അസര്‍ബൈജാന്‍), ഇന്ത്യന്‍ ഫുട് വോളി അസോസിയേഷന്‍ പ്രസിഡന്റ് രാം അവ്താര്‍, നേപ്പാള്‍ മേയര്‍ പ്രകാശ് അധികാരി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റംലത്ത്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍, കെ വി അബ്ദുള്‍ മജീദ്, എം മുജീബുറഹ്മാന്‍, ടി എം അബ്ദുറഹ്മാന്‍ മാസ്റ്റര്‍, കെന്‍സ ബാബു പാലക്കണ്ടി, അസീം വെളിമണ്ണ, സി പി എ റഷീദ്, എം എ സാജിദ് എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍മാന്‍ സുബൈര്‍ കൊളക്കാടന്‍ സ്വാഗതവും ഡയറക്ടര്‍ ആര്‍ ജയന്ത് കുമാര്‍ നന്ദിയും പറഞ്ഞു.

ചടങ്ങില്‍ വെച്ച് ടൂര്‍ണമെന്റ് ലോഗോ ഡിസൈന്‍ ചെയ്ത അസ്ലം തിരൂരിന് മേയര്‍ ഉപഹാരം നല്കി. ഉദ്ഘാടനത്തിന് മുന്നോടിയായി കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ നിന്ന് ചാംപ്യന്‍ഷിപ് ഗ്രൗണ്ടിലേക്ക് വര്‍ണശബളമായ ഘോഷയാത്രയും നടന്നു.

ആദ്യ ബാച്ച്ല്‍ 2 സെറ്റ് കളിയില്‍ 16-13 പോയിന്റ് വിയറ്റ്‌നാം ടീം പരാജയപ്പെടുത്തി ഫ്രാന്‍സ് വിജയിയായി.
രണ്ടാം മാച്ചില്‍ 2 സെറ്റ് കളിയില്‍ 16-4 പോയിന്റ് ന് നേപ്പാളിനെ പരാജയപ്പെടുത്തി റൂമാനിയ വിജയിയായി.
രണ്ടാം മാച്ചില്‍ 2 സെറ്റ് കളില്‍ 17-15ന് ബംഗ്ലാദേശിനെ പരാജയപെടുത്തി യു എ ഇ വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *