വിമത പക്ഷത്തിന് ശക്തമായ താക്കീതുമായി വേളത്ത് മുസ്ലിം ലീഗ് കൺവൻഷൻ

Kozhikode

കുറ്റ്യാടി : വിമത പക്ഷത്തിന് ശക്തമായ താക്കീതുമായി വേളത്ത് മുസ്ലിം ലീഗ് കൺവൻഷൻ.സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുത്ത കൺവൻഷനിലാണ് നേതാക്കൾ ഒരേ സ്വരത്തിൽ വിമതർക്കെതിരേ പ്രസംഗിച്ചത്. വേളത്തെ വല കെട്ടിൽ നടന്ന കൺവൻഷനിൽ നൂറുക്കണക്കിന് ആളുകളാണ് കനത്ത മഴയിലും പങ്കെടുത്തത്. പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പി.എം എ സലാം, ആബിദ് ഹുസൈൻ തങ്ങൾ, ഉമർ പാണ്ടികശാല, ടി.ടി ഇസ്മയിൽ, പാറക്കൽ അബ്ദുല്ല തുടങ്ങി നിരവധി പ്രമുഖർ സംസാരിച്ചു. അച്ചടക്കമുള്ള പാർട്ടിയാണ് ലീഗെന്നും അതിൽ ഒരു കോംപ്രമൈസുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു ഡി എഫ് മുന്നണി സംവിധാനത്തിൽ വാക്കുപാലിക്കുകയെന്നത് അതിപ്രധാനമാണ്. എന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതൃത്വത്തെ അംഗീകരിക്കുകയെന്നത് മർമപ്രധാനമാണെന്ന് പി.എം എ സലാമും പറഞ്ഞു. വേളത്ത് യു.ഡി എഫ് ധാരണപ്രകാരം പഞ്ചായത്ത് ഭരണത്തിൽ പ്രസിഡൻ്റ് സ്ഥാനം കോൺഗ്രസിന് നൽകുന്നതിനെ ചൊല്ലി ലീഗിൽ അഭിപ്രായ ഭിന്നതയുണ്ടാവുകയായിരുന്നു സംസ്ഥാന ഘടകം ഇടപെട്ടിട്ടും ലീഗിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റ് പദവി വിടാൻ തയാറായില്ല. ഇതേ തുടർന്ന് പഞ്ചായത്ത് ലീഗ് കമ്മിറ്റിയെയും ചില ലീഗ് നേതാക്കളെയും സംസ്ഥാന കമ്മിറ്റി പുറത്താക്കിയിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റിനെയും പുറത്താക്കിയിരുന്നു