കോഴിക്കോട്: പ്രിയദര്‍ശിനി കീഴല്‍ ജില്ലാതല വോളിബോള്‍ ടൂര്‍ണ്ണമെന്റിലെ വനിതാ മത്സരത്തില്‍ യംഗ് സ്റ്റാര്‍ പയിമ്പ്ര വിജയിച്ചു. വോളിലവേഴ്‌സ്‌കനെയാണ് പരാജയപ്പെടുത്തിയത്.

വിജയികള്‍ക്കുള്ള ട്രോഫി ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം കെ സനിയ നല്‍കി. സി കെ മുഹമ്മദ്, സന്തോഷ് കച്ചേരി, പ്രേമന്‍.കെ.ടി.കെ., പി.കെ.സജിത്ത് , സി.പി.ബിജു പ്രസാദ് , സുധീഷ്.പി.എം. ,കെ.എം.ഷാനീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കാലമ്മാട്ടില്‍ ബാലന്‍ അദ്ധ്യക്ഷത വഹിച്ചു.