വേള്‍ഡ് ഫൂട്ട് വോളിക്ക് ഇന്ന് സമാപനം

Sports

കോഴിക്കോട്: വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പ് രണ്ടാം ദിനം പിന്നിട്ടപ്പോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ യു എ ഇ ഇന്ത്യ സി ടീമിനെ (169) (165) സ്‌കോറുകള്‍ക്ക് കീഴടക്കിയപ്പോള്‍ വിയറ്റ്‌നാം ഇന്ത്യ എ ടീമിനെ (167), (1513), (9, 16) സ്‌കോറിനും നേപ്പാള്‍ , ഇന്ത്യാ ബി ടീമിനെ (16 13), (157), (13 16 ) സ്‌കോറിനും കീഴടക്കി.

ഇന്ത്യയുടെ 4 ടീം പുറമെ 7 വിദേശ ടീമുകളും മാറ്റുരച്ച ചാമ്പ്യന്‍ഷിപിന് ഇന്ന് സമാപനമാകും. കഴിഞ്ഞ രണ്ട് ദിവസമായി ബീച്ചില്‍ നടക്കുന്ന ചാമ്പ്യന്‍ ഷിപ്പില്‍ മിന്നുന്ന പ്രകടനമാണ് വിദേശ ടീം കാഴ്ചവെച്ചത്.
രണ്ടാം ദിവസം ലീഗ് അടിസ്ഥാനത്തില്‍ 4 ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ ഫ്രാന്‍സ്, വിയറ്റ്‌നാം, യു എ ഇ റുമാനിയ എന്നിവരാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇന്ന് ലൂസേര്‍സ് ഫൈനലും രണ്ട് സെമി ഫൈനലും ഫൈനല്‍ മത്സരങ്ങള്‍ നടക്കും.

സമാപന സമ്മേളനം രാത്രി 8 മണിക്ക് ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യും.
ജില്ല കലക്ടര്‍ തേജ് ലോഹിത് റെഡി സമ്മാനദാനം നിര്‍വ്വഹിക്കും. ട്രഷറര്‍ കെ വി അബ്ദുള്‍ മജീദ് അധ്യക്ഷത വഹിക്കും. പി എ ഹംസ, ടി പി ദാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്നലെ ഫൂട്ട് വോളി വേള്‍ഡ് വൈഡ് സെക്രട്ടറി ജനറല്‍ അഫ്ഗാന്‍ അംദേജ് ഹജി, ഇന്ത്യന്‍ ഫൂട്ട് വോളി അസോസിയേഷന്‍ പ്രസിഡന്റ് രാം അവതാര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി എ കെ മുഹമ്മദ് അഷറഫ് ,വൈസ് ചെയര്‍മാന്‍ സുബൈര്‍ കൊളക്കാടന്‍ , വൈസ് പ്രസിഡന്റ്മാരായ മുജീബ് റഹ്മാന്‍ , അബ്ദുള്‍ കരീം, കെന്‍സ ബാബു, ട്രഷറര്‍ അബ്ദുള്‍ മജീദ്, ചീഫ് കോര്‍ഡിനര്‍ ടി എം അബ്ദുള്‍ റഹിമാന്‍ എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. ഡയറക്ടര്‍ ആര്‍ ജയന്ത് കുമാര്‍ ,കണ്‍വീനര്‍മാരായ സി പി റഷീദ്, റമീസ് അലി , എം എ സാജിദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *