കിടപ്പു രോഗികള്‍ക്ക് പ്രത്യേക മെഡിക്കല്‍ ക്യാമ്പുമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് പി എം ആര്‍ വിഭാഗം

Wayanad

കല്പറ്റ: ന്യൂറോ സര്‍ജറി കഴിഞ്ഞ് കിടപ്പിലായവര്‍ക്കും പ്രമേഹം മൂലം കാലിനും മറ്റും അവശത അനുഭവിക്കുന്നവര്‍ക്കും സെറിബ്രല്‍ പള്‍സി പോലുള്ള അസുഖമുള്ളവര്‍ക്കും അപകടങ്ങള്‍ മൂലം കിടപ്പിലായവര്‍ക്കുമായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളെജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ & റീഹാബിലിറ്റേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ചികിത്സ സൗകര്യം ലഭ്യമാക്കുന്നത്.

ഡിസംബര്‍ 14 മുതല്‍ ഡിസംബര്‍ 21വരെ നടത്തുന്ന ക്യാമ്പിന് പി എം ആര്‍ വിഭാഗം മേധാവി ഡോ. ബബീഷ് ചാക്കോ നേതൃത്വം നല്‍കും. സൗജന്യ വൈദ്യ പരിശോധനയും ലാബ് ടെസ്റ്റുകളും ആവശ്യമുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കൃത്രിമ കാല്‍ വിതരണവും ഉണ്ടായിരിക്കും. എല്ലാദിവസവും രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്യാമ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് 8589000456 ല്‍ വിളിക്കാവുന്നതാണ്.

വാര്‍ത്താസമ്മേളനത്തില്‍ പി എം ആര്‍ വിഭാഗം മേധാവി ഡോ. ബബീഷ് ചാക്കോ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. ഷാനവാസ് പള്ളിയാല്‍ ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. അരുണ്‍ അരവിന്ദ് പങ്കെടുത്തു.