ദർശനം ബാലവേദിക്ക് ലഹരി വിരുദ്ധ ഗ്രന്ഥങ്ങൾ സംഭാവന ചെയ്തു

Kozhikode

കോഴിക്കോട് : വായനപക്ഷാചരണത്തിന്റെ ഭാഗമായി ദര്‍ശനം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. ലഹരിക്കെതിരെ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കുട്ടിയും ചേച്ചിയുടെ കൂട്ടുകാരും (എൽസ), കുട്ടിക്കൂട്ടം ഉഷാറാണ് ( ഡോ. രതീഷ് കാളിയാടൻ), പുനര്‍ജനി (പി. ഐ. മിനി), വിമുക്തി (ശിവപ്രസാദ് പാലോട്), ലഹരിക്കെതിരെ പടയൊരുക്കം(ഡോ. ബി. പത്മകുമാര്‍), ലഹരിയുടെ ശാസ്ത്രം( ഡോ. അരുൺ ബി. നായര്‍), നിഴൽ യുദ്ധം (സാഗ ജെയിംസ്), അവൻ (സൈജ . എസ്), നിഴൽ വര്‍ണ്ണങ്ങള്‍ (അജി മാത്യു കോളൂത്ര), മാമലക്കാട്ടിലെ മിഠായിമരം (ഡോ. അ‍‍ഞ്ജു മരിയ സെബാസ്റ്റ്യൻ) എന്നീ പത്ത് പുസ്തകങ്ങള്‍ ലിജോയ് ജോര്‍ജ്ജ് സ്മാരക ദര്‍ശനം ബാലവേദിക്ക് ദർശനം ഗ്രന്ഥശാല മുഖ്യ രക്ഷാധി എം.എ. ജോൺസൺ സംഭാവന ചെയ്തു.

ബാലവേദി അംഗങ്ങളായ ധനഞ്ജയ് സിദ്ധാർത്ഥൻ, അഭിരാം കൃഷ്ണ കെ.എൻ., അമാൻ മുഹമ്മദ് അജീഷ് കെ.എം. എന്നിവര്‍ ഏറ്റുവാങ്ങി. ഓരോ വീട്ടിലും ഇത്തരം പുസ്കകങ്ങള്‍ ഉണ്ടായിരിക്കേണ്ട ആവിശ്യകതയെക്കുറിച്ചും ലഹരിക്കെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം ബോധവത്കരണമാണെന്നും എം.എ. ജോൺസൺ അഭിപ്രായപ്പെട്ടു. ദര്‍ശനം പ്രസിഡന്റ് പി.സിദ്ധാര്‍ത്ഥൻ അദ്ധ്യക്ഷത വഹിച്ചു. മനശാസ്ത്ര വിദ്ഗ്ധൻ ധനേഷ് ബുദ്ധൻ പ്രഭാഷണം നടത്തി.

കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.കെ. ശാലിനി, ജോയിൻ്റ് സെക്രട്ടറി പി.ജസിലുദ്ദീൻ, ദര്‍ശനം നിര്‍വാഹക സമിതി അംഗം സതീഷൻ കൊല്ലറക്കൽ എന്നിവര്‍ പ്രസംഗിച്ചു. ദര്‍ശനം സെക്രട്ടറി ടി.കെ.സുനിൽ കുമാര്‍ സ്വാഗതവും യുവത കൺവീനര്‍ പി. ദിപേഷ് കുമാര്‍ നന്ദിയും പറഞ്ഞു.