കൊച്ചി: ഓഷ്യന്‍ കാസ്റ്റില്‍ മീഡിയയുടെ ബാനറില്‍ പി.എന്‍ സുരേഷ് നിര്‍മ്മിച്ച് ജീ ചിറക്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജീന്തോള്‍’. തീര്‍ത്തും കുട്ടികളുടെ കഥ പറയുന്ന ചിത്രം പ്രകൃതി സ്‌നേഹത്തിന്റേയും സംരക്ഷണത്തിന്റേയും സന്ദേശമാണ് കൈമാറുന്നത്. സിനിമ ഫെസ്റ്റുവലുകളിലെ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന ‘ജീന്തോള്‍’ കുട്ടികളെ പ്രകൃതിയുമായി അടുപ്പിക്കാന്‍ ഉതകുന്ന ആശയങ്ങള്‍ നിരത്തികൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് എറണാകുളം കലൂരിലെ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളില്‍ വെച്ചാണ് നടത്തിയത്. കീര്‍ത്തി സുരേഷ്, ഹൈബി ഈഡന്‍, ഉമാ തോമസ്, ബോബന്‍ സാമൂവല്‍ (ഡയറക്ടര്‍), കൃഷ്ണ പ്രഭ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ്. ആന്റണി ജോ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് അജീഷ് അശോകനാണ്. വിനായക് ശശികുമാര്‍, ധന്യ സുരേഷ് എന്നിവരുടെ വരികള്‍ക്ക് ഗായത്രി സുരേഷ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ടി.എന്‍ സുരേഷ്, ചീഫ് അസോസിയേറ്റ്: കെ.ജി വിനയന്‍, സൗണ്ട് ഡിസൈന്‍: ജാസ്വിന്‍ ഫെലിക്‌സ്, ഫോളി ആര്‍ട്ടിസ്റ്റ്: ആരോമ (ചെന്നൈ) മിക്‌സിംഗ് & മാസ്റ്ററിംഗ്: കിരണ്‍ ലാല്‍, എന്‍.എച്ച്.ക്യു സ്റ്റുഡിയോ, വി.എഫ്.എക്‌സ്: ഇന്ദ്രജിത്ത് ഉണ്ണി, (ഐ.വി.എഫ്.എക്‌സ്) കളറിസ്റ്റ്: സെല്‍വിന്‍ വര്‍ഗീസ് (മാഗസിന്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്), പി.ആര്‍.ഒ: പി ശിവപ്രസാദ്, മിക്‌സിംഗ് എഞ്ചിനീര്‍: ജിജു ടി ബ്രൂസ്, വസ്ത്രാലങ്കാരം: ബേക്കി മേരി വര്‍ഗീസ്, മേയ്ക്കപ്പ്: രജനി വെങ്കിടേഷ്, ബിജി കസാഫ്‌ളോറ.