നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കല്പറ്റ: കുടുംബശ്രീ ഫെസ്റ്റിന്റെ രണ്ടാം ദിനമായ തിങ്കളാഴ്ച പ്രതീക്ഷയെന്ന പേരില്‍ തൊഴില്‍ മേള നടക്കും. പത്താം തരം അടിസ്ഥാന യോഗ്യതയുള്ള യുവതി യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രി മിഷന്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. ഇതില്‍ ജില്ലക്കകത്തും പുറത്തു നിന്നുമുള്ള ഇരുപതോളം കമ്പനികളാണ് പങ്കെടുക്കുന്നത്.
തൊഴില്‍ ആവശ്യമുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി മേളയില്‍ പങ്കെടുക്കാമെന്ന് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ബാലസുബ്രഹ്മണ്യന്‍ പി കെ അറിയിച്ചു. മേളയില്‍ പങ്കെടുക്കുന്ന കമ്പനികളില്‍ നിന്നായി ഇരുന്നൂറിലേറെ ഒഴിവുകളാണ് ഉദ്യോഗാര്‍ഥികളെ കാത്തിരിക്കുന്നത്.