പ്രതിഷേധ ധര്‍ണ്ണ നടത്തി

Wayanad

കല്പറ്റ: ഭിന്നശേഷി സംവരണത്തിന്റെ മറവില്‍ അപ്രഖ്യാപിത നിയമന നിരോധനം നടപ്പിലാക്കുന്നതിനെതിരെ എയിഡഡ് ഹയര്‍ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി കല്പ സിവില്‍ സ്‌റ്റേഷന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

സംസ്ഥാന സെക്രട്ടറി രാജന്‍ ബാബു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. 2014 മുതല്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടികാണിച്ചു കൊണ്ട് തടഞ്ഞു വച്ചിരിക്കുന്ന നിയനങ്ങള്‍ക്ക് ഉടനടി അംഗീകാരം നല്‍കണമെന്നും. ഭിന്നശേഷി സംവരണത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് അധ്യാപകര്‍ക്ക് ന്യായമായ തീരുമാനമേടുക്കണമെന്നും ഇല്ലാത്ത പക്ഷം വന്‍ പ്രക്ഷോപത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന കൗണ്‍സില്‍ അംഗം ബിനീഷ് കെ ആര്‍, ജില്ലാ പ്രസിഡന്റ് സിജോ കെ പൗലോസ്, ഫിലിപ്പ് സെബാസ്റ്റ്യന്‍, ഷിജി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *