പൊൻകുന്നം: തസ്തിക നിർണ്ണയത്തിന് ആധാറില്ലാത്തവർക്ക് പകരം EID യോ പ്രഥമാദ്ധ്യാപകരുടെ സാക്ഷ്യപത്രമോ പരിഗണിക്കുക. അശാസ്ത്രീയ അക്കാദമിക് കലണ്ടർ പിൻവലിക്കുക തുടങ്ങി ഇരുപതോളം ആവശ്യങ്ങളുന്നയിച്ച് പൊൻകുന്നം വിദ്യാഭ്യാസ ജില്ലാ ഓഫീസിന് മുന്നിൽ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ധർണ്ണ നടത്തി . ജില്ലാ പ്രസിഡണ്ട് നാസർ മുണ്ടക്കയം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എ.അബ്ദുൽ ജബ്ബാർ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ പി.എം. സലിം, അബ്ദുൽ കരിം മുസ്ലിയാർ, സ്റ്റേറ്റ് എംപ്ലോയിസ് യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി അഡ്വ.പി.ഐ.നൗഷാദ്,കെ.എസ്.ടി.യു സെക്രട്ടറിയേറ്റ് അംഗം ടി.എ.നിഷാദ്, ജില്ലാ സെക്രട്ടറി തൗഫീഖ് ബഷീർ, ട്രഷറർ എൻ.വൈ. ജമാൽ, പി.എം. സന്തോഷ് കുമാർ , വനിത വിഭാഗം സെക്രട്ടറി അനീഷ നാസർ, വൈസ് പ്രസിഡണ്ട് വി.എം.സുമയ്യ, ഷീന നിഷാദ്, സാബു പത്തനാട് എന്നിവർ പ്രസംഗിച്ചു.
