കുറിച്ചിത്താനം: മുന്‍ രാഷ്ട്രപതി കെ ആര് നാരായണന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചു കെ ആര് നാരായണന് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പൂവത്തിങ്കലുള്ള കെ ആര് നാരായണന് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കെ ആര് നാരായണന്റെ ജീവചരിത്രം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഫൗണ്ടേഷന് നിര്‍ദ്ദേശിച്ചു. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം തങ്കച്ചന്, ഫൗണ്ടേഷന് ചെയര്മാന് എബി ജെ ജോസ്, വൈസ് ചെയര്മാന് ഡോ സിന്ധുമോള്‍ ജേക്കബ്, അഡ്വ സന്തോഷ് മണര്‍കാട്, ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍, കെ ആര് നാരായണന്റെ പിതൃസഹോദരപുത്രി സീതാലക്ഷ്മി, ഭര്‍ത്താവ് വാസുക്കുട്ടന്, ബന്ധു ഡോ കെ വത്സലകുമാരി എന്നിവര്‍ പങ്കെടുത്തു.
