കുനിയിൽ :വിദ്യാഭ്യാസ കലാ, സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച മണ്ഡലത്തിലെ പ്രതിഭകൾക്ക് എംജിഎം കിഴുപറമ്പ മണ്ഡലം സമിതി സംഘടിപ്പിച്ച മെരിറ്റ് ഈ വ് പ്രോഗ്രാമിന്റെ ഉദ്ഘാടനകർമ്മം എം.ജി.എം ജില്ലാ വൈസ് പ്രസിഡണ്ട് സുഹ്റ തച്ചണ്ണ നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് പി പി റംലാബീഗം അധ്യക്ഷത വഹിച്ചു. കെ എൻ എം മർകസുദ്ദഅവ ജില്ലാ സെക്രട്ടറി ശാക്കിർ ബാബു കുനിയിൽ, മണ്ഡലം പ്രസിഡണ്ട് എ വീരാൻകുട്ടി സുല്ലമി ,സെക്രട്ടറി കെ.ടി.യൂസഫ്,ട്രഷറർ കെ ടി മഹമൂദ് അൻവാരി, എം.ജി.എം മണ്ഡലം സിക്രട്ടറി, ‘ജസീല അസീസ് ട്രഷറർ ത്വാഹിറ തൃക്കളയൂർ, അലി അൻവാരി സംസാരിച്ചു.
