മുജാഹിദ് സമ്മേളനം, വെളിച്ചം നഗറിൽ അവർ വീണ്ടും ഒത്തുകൂടി, അനുഭവങ്ങൾ പങ്കുവെക്കാൻ

Malappuram

കരിപ്പൂർ : കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തിലെ പ്രോജ്ജ്വല അദ്ധ്യായമായി മാറിയ മുജാഹിദ് സംസ്ഥാന സമ്മേളനത്തിൻ്റെ സംഘാടനത്തിന് ചുക്കാൻ പിടിച്ച മുവ്വായിരത്തോളം വരുന്ന യൂണിറ്റി വളണ്ടിയർമാർ വീണ്ടും കരിപ്പൂർ സമ്മേളന നഗരിയിൽ ഒത്തു കൂടി പതിനഞ്ച് ദിവസത്തോളം ഊണും ഉറക്കവുമൊഴിച്ച് സേവനം ചെയ്ത യൂണിറ്റി വളണ്ടിയർമാരിൽ സമ്മേളനം വീക്ഷിക്കാനോ കേൾക്കുവാനോ അവസരം കിട്ടാത്തവരുണ്ടായിരുന്നു എന്ന് അനുഭവങ്ങൾ പങ്കു വെച്ചപ്പോൾ വേദിയും സദസ്സും ഒരുപോലെ കണ്ണു നിറഞ്ഞിരുന്നു.കിലോമീറ്ററുകൾക്കപ്പുറം പൊരിവെയിലിൽ ട്രാഫിക് നിയന്ത്രിച്ചവരും വാട്ടർ ആൻ്റ് സാനിറ്റേഷൻ, ഭക്ഷണം, എക്സിബിഷൻ, കിഡ്സ് പോർട്ട്, കാർഷിക മേള , ബുക്സ്റ്റാൾജിയ, മെമൻ്റോസ്,ടാൻ സ്പോർടിംഗ് തുടങ്ങിയ വകുപ്പുകളിൽ സേവനം ചെയ്ത ആയിരക്കണിക്കിന് വളണ്ടിയർമാർ ഊണും ഉറക്കവും തെറ്റിച്ച് ആഴ്ചകളോളം സമ്മേളന നഗരിയിൽ സേവനം ചെയ്തിട്ടും സമ്മേളനം ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല.ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത ഒരു മഹാ സമ്മേളനമായിട്ടും ആർക്കും ഒരു പരിഭവവുമില്ലാതെ വിജയിപ്പിച്ചെടുക്കാൻ ആയിരത്തിലധികം വനിതകളടക്കമുള്ള വളണ്ടിയർമാർ ചെയ്ത സേവനം യൂണിറ്റി വളണ്ടിയർ വിംഗിൻ്റെ സംഘാടന വൈഭവം വിളിച്ചറിയിക്കുന്നതായിരുന്നു.

സമ്മേളന സംഘാടക സമിതി വർക്കിംഗ് ചെയർമാൻ കെ.എൽ.പി യൂസുഫ് യൂണിറ്റി വളണ്ടിയർ സംഗമം ഉദ്ഘാടനം ചെയ്തു. കെ.എൻ.എം മർകസുദ്ദ അവ ജന : സെക്രട്ടറി സി.പി ഉമ്മർ സുല്ലമി മുഖ്യഭാഷണം നടത്തി, സംസ്ഥാന ട്രഷറർ എം.അഹമ്മദ് കുട്ടി മദനി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിമാരായ പ്രഫ. കെ.പി സകരിയ്യ ,എൻ.എം അബ്ദുൽ ജലീൽ, അബ്ദുലത്തീഫ് കരുമ്പിലാക്കൽ, യൂണിറ്റി കൺവീനർ റഫീഖ് നല്ലളം , മുഹമ്മദലി ചുണ്ടക്കാടൻ, ഫഹീം പുളിക്കൽ സൽമ അൻവാരിയ്യ, റഹീം ഖുബ നൗഫൽ ഹാദി അലുവ , ഫാദിൽ പന്നിയങ്കര ജലിൽ മദനി വയനാട് പ്രസംഗിച്ചു.
വിവിധ ഗ്രൂപ് ലീഡർമാരായ ജാബിർ വാഴകാട് , ഡോ. ഉസാമ തൃപ്പനച്ചി, അനീസ് നൻമണ്ട, ഫൈസൽ എളേറ്റിൽ, ഹസ്സൻകുട്ടി രാമനാട്ടുകര, ആരിഫ തിക്കോടി,അസീം വയനാട്, ഷബീർ അഹ്മദ് പുളിക്കൽ, നു നൂജ് ആലുവ, ജസീറ രണ്ടത്താണി, നസീം മടവൂർ, മുജീബ് പുളിക്കൽ , സൽമ ടീച്ചർ പാലക്കാട്, താഹിറ ടീച്ചർ മലപ്പുറം, ഷഹാന ഷെറിൻ പുളിക്കൽ, സോഫിയ കൊണ്ടോട്ടി ,റശീദ് ഉഗ്രപുരം പ്രസംഗിച്ചു.