എം പി നഫീദ്
ദുബൈ: യു എ ഇയില്‍ മാര്‍ച്ച് മാസത്തിലെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. ഫെബ്രുവരി 28ന് യു എ ഇ ഇന്ധന വില കമ്മിറ്റി ചേര്‍ന്നാണ് 2023 മാര്‍ച്ച് മാസത്തെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചത്.
മാര്‍ച്ച് ഒന്ന് മുതല്‍ സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.09 ദിര്‍ഹമാണ് വില. ഫെബ്രുവരിയില്‍ 3.05 ദിര്‍ഹമായിരുന്നു വില.
സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.97 ദിര്‍ഹമായിരിക്കും. ഫെബ്രുവരിയില്‍ 2.93 ദിര്‍ഹമായിരുന്നു വിലയുണ്ടായിരുന്നത്. ഇ പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.90 ദിര്‍ഹമാണ്. കഴിഞ്ഞ മാസം ലിറ്ററിന് 2.86 ദിര്‍ഹമായിരുന്നു. ഡീസലിന് ഫെബ്രുവരിയില്‍ 3.38 ദിര്‍ഹമായിരുന്നു വിലയെങ്കില്‍ മാര്‍ച്ചില്‍ ലിറ്ററിന് 3.14 ദിര്‍ഹമായിരിക്കും ഈടാക്കുക.