യു എ ഇ വാഫി അസോസിയേഷന് പുതിയ ഭാരവാഹികള്‍

Gulf News GCC

അബൂദാബി: വാഫീ അലുംനി അസോസിയേഷന്‍ യു എ ഇ നാഷണല്‍ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം നടന്നു. പ്രസിഡന്റ് ഹാഫിള് ഉമര്‍ വാഫി അദ്ധ്യക്ഷത വഹിച്ചു. ഓവര്‍സ്സീസ് വാഫി അലുമ്‌നി പ്രസിഡന്റ്‌നൗഷാദ് വാഫി ഉദ്ഘാടനം ചെയ്തു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ സാമൂഹ്യ ദൗത്യം എന്ന വിഷയത്തില്‍ സി ഐ സി അകാദമിക് കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ: അലി ഹുസൈന്‍ വാഫി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ഓവര്‍സീസ് വാഫി അലുമ്‌നി പ്രതിനിധികള്‍ ഫൈസല്‍ വാഫി , ബാസിത് വാഫി എന്നിവര്‍ ആശംസയര്‍പ്പിച്ചു.

പുതിയ ഭാരവാഹികളായി മുസ്തഫ വാഫി അബൂദാബി (പ്രസിഡണ്ട് ) അബ്ദുല്‍ അലി വാഫി ദുബൈ (ജനറല്‍ സെക്രട്ടറി) മുഹമ്മദ് സാദിഖ് വാഫി (ഫുജൈറ) ഫുളൈല്‍ അലി വാഫി (വര്‍ക്കിംഗ് സെക്രട്ടറി) അമീന്‍ വാഫി ഷാര്‍ജ, മഹ്മൂദ് വാഫി ഇ.വി അല്‍ ഐന്‍, ഹമീദ് വാഫി അജ്മാന്‍, ഫൈറൂസ് വാഫി ദുബൈ (വൈസ് പ്രസിഡണ്ടുമാര്‍), മുഹമ്മദ് സ്വാലിഹ് വാഫി ദുബൈ, യാസര്‍ അറഫാത്ത് വാഫി അബൂദാബി, സ്വഫവാന്‍ വാഫി ദുബൈ, സല്‍മാനുല്‍ ഫാരിസ് വാഫി ഷാര്‍ജ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരെഞ്ഞെടുത്തു. സിറാജ് വാഫി സ്വാഗതം പറഞ്ഞു. റിട്ടേണിംഗ് ഓഫീസര്‍ അബ്ദുല്‍ ഹകീം വാഫി തൂത തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *