പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന ബജറ്റ്: ഐ എം സി സി

Gulf News GCC

ദുബായ്: കേരള ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലന്‍ അവതരിപ്പിച്ച കേരള ബജറ്റ് പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണെന്ന് ഐ എം സി സി യൂ എ ഇ കമ്മറ്റി. വിമാന യാത്ര ചെലവ് കുറക്കാന്‍ 15 കോടിയുടെ കോര്‍പസ് ഫണ്ട് രൂപീകരിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം പ്രവാസികളെ സംബന്ധിച്ചെടുത്തോളം ആശ്വാസം പകരുന്നതാണ്.

കേരളത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി 50 കോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ സര്‍ക്കാരിനെ അഭിന്ദിക്കുന്നതായി ഐ എം സി സി യൂ എ ഇ കമ്മറ്റി പ്രസിഡന്റ് അഷ്‌റഫ് തച്ചറോത്തും ജനറല്‍ സെക്രട്ടറി പി എം ഫാറൂഖ് അതിഞ്ഞാലും ട്രഷറര്‍ അനീഷ് നീര്‍വേലിയും അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ തീര്‍ത്തും പ്രവാസികളെ അവഗണിച്ചപ്പോള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ പ്രവാസികള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്ന പ്രഖ്യാപനമാണ് നടത്തിയതെന്ന് ഐ എം സി സി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *