കോഴിക്കോട്: കെ. എം.സി.ടി ഡെൻ്റൽ കോളേജും ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ (IDA) അനുബന്ധ സ്ഥാപനമായ ഇന്ത്യൻ അക്കാദമി ഓഫ് സ്പോർട്സ് ഡെന്റിസ്ട്രിയുമായി (IASD) സഹകരിച്ച് കെഎംസിടി ഡെന്റൽ കോളേജിൽ കെഎംസിടി സ്പോർട്സ് ഡെന്റിസ്ട്രി സെന്റർ പ്രവർത്തനം ആരംഭിക്കുന്നുമെന്ന് ആശുപതി അധികൃതർ അറിയിച്ചു.
കായികതാരങ്ങളുടെ ദന്താരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുവാനും സ്പോർട്സുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന മുഖ – ദന്ത പരിക്കുകളെപറ്റിയുള്ള അവബോധം, അവയുടെ പ്രതിരോധം തുടങ്ങിയ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ഇന്ത്യയിലുടനീളം സ്പോർട്സ് ഡെന്റിസ്ട്രി മേഖലയിൽ വിദ്യാഭ്യാസം, ഗവേഷണം, തുടങ്ങിയവ വളർത്തിയെടുക്കുന്നതിനും വേണ്ടി കെഎംസിടി ഡെന്റൽ കോളേജിൽ സ്ഥാപിതമായ കെഎംസിടി സെന്റർ ഫോർ സ്പോർട്സ് ഡെന്റിസ്ട്രിയുടെ ഉദ്ഘാടനം,
4 നു രാവിലെ 11 മണിക്ക് മുക്കം കെ എം സി ടി ഡെന്റൽ കോളേജ് ക്യാമ്പസിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും.
സ്പോർട്സ് ഡെന്റിസ്ട്രിക്കായുള്ള ദക്ഷിണേന്ത്യയിലെ ചുരുക്കം ചില സെന്ററുകളിലൊന്നാണിത്. കേരളത്തിലെ ആദ്യത്തെ സെന്ററുമാണിത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യൻ അക്കാദമി ഓഫ് സ്പോർട്സ് ഡെന്റിസ്ട്രിയുമായി ധാരണപത്രം ഒപ്പുവെക്കൽ , സ്പോർട്സ് ഡെന്റിസ്ട്രി ആസ്പദമാക്കി ഒരു സയന്റിഫിക് സെഷനും സംഘടിപ്പിക്കുന്നുണ്ട്.
ഐ.ഡി. എ സെക്രട്ടറി ജനറൽ ഡോ. അശോക് ഡി. ധോബ്ലെ, ഐ.ഡി. എമുൻ ദേശീയ പ്രസിഡന്റ് ഡോ. രവീന്ദ്രനാഥ് എം,ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ ദേശീയ, സംസ്ഥാന, പ്രാദേശിക ശാഖകളിൽ നിന്നുള്ള പ്രതിനിധികളടക്കമുളളവർ
പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ കെ എം സി ടി ഡെന്റൽ കോളേജ് പ്രിൻസിപ്പൾ ഡോ. മനോജ് കുമാർ കെ പി, ഓർത്തോ ഡെന്റ്റിക്സ് വിഭാഗം ഹെഡ് , പ്രൊഫ
ഡോ ബിനു പുരുഷോത്തമൻ, അഡ്മിനിസ്ട്രേറ്റർ സുജാത എസ്, ഡോ അരുൺ പോൾ, ഡോ ടിം പീറ്റർ, ഡോ. നവ്യ ജോർജ് എന്നിവരും പങ്കെടുത്തു.