കോഴിക്കോട് : ഭാഷാ പഠന സംരക്ഷണത്തിനും പ്രചരണത്തിനും പൊതു സമൂഹത്തിൻ്റെ പിന്തുണ അനിവാര്യമാണെന്ന് മുൻ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ എം.എൽ.എ. അഭിപ്രായപ്പെട്ടു. കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഭാഷാ സമര അനുസ്മരണവും അവാർഡ് സമർപ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ മലയാളത്തോടൊപ്പം ചേർന്നു നിൽക്കുന്ന അറബിയുടെയും നിലനില്പ് ഉറപ്പാക്കുന്നതിനുള്ള പ്രാധാന്യം സമൂഹം മനസിലാക്കണം. അറബി ഭാഷ പഠനത്തിന് കൂടുതൽ സർക്കാർ പിന്തുണയും വിദ്യാഭ്യാസ സൗകര്യങ്ങളും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു
അനുസ്മരണ ദിനത്തോടനുബന്ധിച്ച് നൽകുന്ന മജീദ് – റഹ്മാൻ – കുഞ്ഞിപ്പ സ്മരണാ അവാർഡ് പി.കെ. മുഹമ്മദാലി മാസ്റ്റർക്ക് എം. എൽ. എ നൽകി.
സംസ്ഥാന ജനറൽ സെക്രട്ടറി തമീമുദ്ദീൻ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് ജാഫർ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ചങ്ങമ്പുഴ കഥാ പുരസ്കാര ജേതാവ് സ്വാലിഹ് തെഞ്ചേരിക്കും ആയിരത്തോളം വിദ്യാർത്ഥികൾക്ക് സൗജന്യ നീന്തൽ പരിശീലനം നൽകിയ ശീർഷാദ് മാസ്റ്റർക്കും അവാർഡ് നൽകി. അബ്ദുലത്തീഫ് ബസ്മല മജീദ് റഹ്മാൻ കുഞ്ഞിപ്പ അനുസ്മരണ പ്രഭാഷണം നടത്തി. മുൻ സംസ്ഥാന പ്രസിഡന്റ് പി ഹംസ മദനി, മുൻ ഐ എം ഇ ഫൈസൽ. കെ, കെ.എ.എം എ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഇ ഐ സിറാജ് മദനി,മുൻ സംസ്ഥാന ട്രഷറർ പി പി ഫിറോസ്,സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ സി നൗഷാദ് മാസ്റ്റർ,സംസ്ഥാന കമ്മിറ്റി അംഗം ടി കെ അബൂബക്കർ,ജില്ലാ പ്രസിഡൻറ് പി എ ജലീൽ മാസ്റ്റർ, ജില്ലാ സെക്രട്ടറി ഷജീർഖാൻ വയ്യാനം, സുമി മോൾ ആലപ്പുഴ, ആരിഫ് കൂട്ടിൽ, അനസ് എം അഷ്റഫ്, കെ.എസ് അൻസാർ,നബീൽ എസ്. യാസിർ കെ എസ് , അൻവർ ടിഎം. അബ്ബാസ് എച്ച് എന്നിവർ സംസാരിച്ചു. സംസ്ഥാന ട്രഷറർ ഇ മുസ്തഫ വയനാട് നന്ദി പ്രഭാഷണം നടത്തി.