മഞ്ചേരി: കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതിയുടെ നിർദേശ പ്രകാരം ഇന്ന് (ഞായർ) ജില്ലയിൽ അരിക്കോട്, മഞ്ചേരി, നിലമ്പൂർ എന്നിവിടങ്ങളിൽ ഏരിയ സ്പെഷ്യൽ മുജാഹിദ് കൺവെൻഷനുകൾ സംഘടിപ്പിക്കും.
സമകാലീന രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ചും വർധിച്ചു വരുന്ന ഇസ്ലാമോഫോബിക് വിദ്വേഷ പ്രചാരണങ്ങളെക്കുറിച്ചും പ്രവർത്തകരെ ബോധവത്കരിക്കുന്നതിന് ലക്ഷ്യം വെച്ച് സംഘടിപ്പിക്കുന്ന കൺവെൻഷനുകളിൽ സംസ്ഥാന ഭാരവാഹികളായ എം അഹമ്മദ് കുട്ടി മദനി, കെ പി അബ്ദുറഹ്മാൻ സുല്ലമി, സുഹൈൽ സാബിർ, മൂസ സുല്ലമി, കെ ടി അൻവർ സാദത്ത്, ഇസ്ഹാഖ് ചെറുമുക്ക്, ഷാനവാസ് ചാലിയം, ജില്ലാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
ആലപ്പുഴയിൽ നടന്ന സംസ്ഥാന കൗൺസിൽ ആവിഷകരിച്ച കർമ പദ്ധതികൾ കൺവെൻഷനുകളിൽ അവതരിപ്പിക്കും.
വർഷ കാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പു വരുത്താനുള്ള ചർച്ചകളും നടക്കും.
ശാഖാ , മണ്ഡലം കെ.എൻ.എം, ഐ.എസ്.എം, എം.ജി.എം , എം. എസ്. എം., ഐ.ജി.എം ഭാരവാഹികളാണ് കൺവെൻഷനുകളിൽ പങ്കെടുക്കുക.