ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലും ബി ജെ പിയുടെ ഭരണം ഉറപ്പായി. നാഗാലാന്റിലും ത്രിപുരയിലും ബി ജെ പി തുടര്‍ഭരണം ഉറപ്പിച്ചിരുന്നെങ്കിലും മേഘാലയില്‍ കാര്യമായ സ്വാധീനം ഉറപ്പിക്കാനായിരുന്നില്ല. എന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ട നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍ പി പി) നേതാവ് കോണ്‍റാഡ് സാംഗ്മ മന്ത്രിസഭ രൂപീകരിക്കാന്‍ ബി ജെ പിയുടെ പിന്തുണ തേടി. ഇതോടെയാണ് മൂന്ന് സംസ്ഥാനങ്ങളിലും ബി ജെ പി ഭരണം ഉറപ്പായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യോടാണ് എന്‍ പി പി നേതാവ് കോണ്‍റാഡ് സാംഗ്മ മന്ത്രിസഭ രൂപീകരിക്കാന്‍ പിന്തുണ അഭ്യര്‍ത്ഥിച്ചത്.
കോണ്‍റാഡ് സാംഗ്മ മുഖ്യമന്ത്രിയായി ബി ജെ പി പിന്തുണയോടെ മേഘാലയ ഭരിക്കും. മേഘാലയയില്‍ ഇത് കോണ്‍റാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള തുടര്‍ഭരണമാണ്. കഴിഞ്ഞ മന്ത്രിസഭയിലും ബി ജെ പി എന്‍ പി പിയുടെ സഖ്യകക്ഷിയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെയായിരുന്നു മത്സരിച്ചിരുന്നത്. ഒറ്റയ്ക്ക് ഭരിക്കാന്‍ എന്‍ പി പിക്ക് കഴിയാത്ത സാഹചര്യം വന്നതോടെയാണ് ബി ജെ പിയുടെ സഹായം തേടിയിരിക്കുന്നത്.